24 C
Iritty, IN
July 26, 2024
  • Home
  • Uncategorized
  • ശിശുക്ഷേമ സമിതിയിലെ കുരുന്നുകൾക്ക് പാലും മുട്ടയും അടക്കം പോഷകാഹാരങ്ങൾ ഇനി നഗരസഭയുടെ വക, പ്രഖ്യാപിച്ച് മേയർ
Uncategorized

ശിശുക്ഷേമ സമിതിയിലെ കുരുന്നുകൾക്ക് പാലും മുട്ടയും അടക്കം പോഷകാഹാരങ്ങൾ ഇനി നഗരസഭയുടെ വക, പ്രഖ്യാപിച്ച് മേയർ

തിരുവനന്തപുരം: കേരള സംസ്ഥാന ശിശുക്ഷേമ സമിതിയ്ക്ക് നഗരസഭയുടെ എല്ലാവിധ പിന്തുണയും സഹായവും വാഗ്‌ദാനം ചെയ്ത് നഗരസഭ മേയർ ആര്യ രാജേന്ദ്രൻ. സമിതി തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിലും വീട് ബാലികാ മന്ദിരത്തിലെയും കുട്ടികൾക്ക് പാല് , മുട്ട , സസ്യ ആഹാരം എല്ലാം തിരുവനന്തപുരം നഗരസഭ നേരിട്ട് സൗജന്യമായി സമിതിയിലേത്തിക്കും. ഇതിനായി ബാഡ്ജറ്റിൽ പദ്ധതി ഉൾപ്പെടുത്തിയതായി മേയർ അറിയിച്ചു.

സംസ്ഥാന ശിശുക്ഷേമ സമിതി സമിതി ആസ്ഥാനത്ത് കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോൽസഹാപ്പിക്കുന്നതിന് ആരംഭിച്ച ശിശുക്ഷേമം – ആർട്ട്സ് അക്കാദമി യുടെ പ്രവേശനോദ്ഘടനത്തിനു തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു മേയർ. കുട്ടികൾ പഠിക്കുന്ന പാഠഭാഗങ്ങളിൽ നിന്ന് മാത്രം ഒതുങ്ങി നിന്ന് പഠിച്ചാൽ പൂർണ്ണമായി അറിവ് കിട്ടില്ല പഠനത്തിനോടൊപ്പം പുറത്തുള്ള കാര്യങ്ങളും സമൂഹത്തിലും ചുറ്റുപാടിലും എന്തൊക്കെ നടക്കുന്നു എന്ന് അറിയാൻ ശ്രമിക്കണം.

പഠനത്തോടൊപ്പം സാമൂഹ്യ വിഷയങ്ങളിലെ ഇടപെടിലുകളിലുകൾ നല്ല മനുഷ്യരാക്കാൻ സഹായിക്കും. കലാ-കായിക രംഗങ്ങളിൽ നമ്മുടെ കുട്ടികളെ ഉയർത്തിക്കൊണ്ട് വരണം എന്നും മേയർ കൂട്ടിച്ചേർത്തു. ചടങ്ങിൽ സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി അദ്ധ്യക്ഷനായി. ട്രഷറൽ കെ.ജയപാൽ സ്വാഗതം പറഞ്ഞു. അക്കാദമി ഡയറക്ടർ മാധവി ചന്ദ്രൻ സംസാരിച്ചു.

Related posts

ഹിമാചൽ പ്രദേശിൽ കനത്ത മഴ; കുടുങ്ങിയ 51 പേരെ രക്ഷിച്ചു

Aswathi Kottiyoor

ആഭിചാര ക്രിയകൾക്കായി ശോഭന നിർബന്ധിച്ചു; പൂജകൾക്കായി ആളുകൾ വരുമെന്നും കൊല്ലുമെന്നും ഭീഷണി.

രണ്ടര ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഇന്‍സ്റ്റഗ്രാം താരം മീശ വിനീത് ഉള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റില്‍

Aswathi Kottiyoor
WordPress Image Lightbox