23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • വില്‍പനക്കായി വളര്‍ത്തിയ പ്രാവുകളെ മോഷ്ടിക്കാനെത്തി, തടഞ്ഞവരെ ആക്രമിച്ചു; യുവാവ് അറസ്റ്റിൽ
Uncategorized

വില്‍പനക്കായി വളര്‍ത്തിയ പ്രാവുകളെ മോഷ്ടിക്കാനെത്തി, തടഞ്ഞവരെ ആക്രമിച്ചു; യുവാവ് അറസ്റ്റിൽ


കോഴിക്കോട്: അതിഥി തൊഴിലാളികള്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ കയറി പ്രാവുകളെ മോഷ്ടിക്കാന്‍ ശ്രമിക്കുകയും മോഷണശ്രമം ചെറുത്തവരെ ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് പിടിയില്‍. എരഞ്ഞിക്കല്‍ തടങ്ങാട്ട് വയലിന് സമീപം താമസിക്കുന്ന തൊടികയില്‍ സാഗീഷ് ആണ് എലത്തൂര്‍ പൊലീസിന്റെ പിടിയിലായത്. നിരവധി കേസുകളില്‍ പ്രതിയായ ഇയാളെ കഴിഞ്ഞ ദിവസം രാവിലെ പൊലീസ് വീട് വളഞ്ഞ് പിടികൂടുകയായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയോടെയാണ് മോഷണശ്രമം നടന്നത്. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയ സാഗീഷ്, തമിഴ്‌നാട് സ്വദേശി വില്‍പനക്കായി വളര്‍ത്തിയിരുന്ന പ്രാവുകളെ മോഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. അതിനിടെ ശബ്ദം കേട്ടെത്തിയ താമസക്കാരെ ഇയാള്‍ കൈയ്യിലുണ്ടായിരുന്ന ടോര്‍ച്ച് കൊണ്ട് ആക്രമിച്ച് രക്ഷപ്പെട്ടു. ആളുകളെ ആക്രമിച്ചതിനും മയക്കുമരുന്ന് വില്‍പനയും ഉള്‍പ്പെടെ വിവിധ സ്റ്റേഷനുകളിലായി പത്തോളം കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

മാലമോഷണ കേസില്‍ പിടിയിലായ സാഗീഷ്, മറ്റൊരു കേസ് അന്വേഷിക്കാനെത്തിയ എലത്തൂര്‍ എസ്.ഐയെ ഇതിന് മുന്‍പ് ആക്രമിച്ചിരുന്നു. എഎസ്ഐ സജീവന്‍, സിപിഒമാരായ രാഹുല്‍, ഷമീര്‍, മധുസൂദനന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് സാഗീഷിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related posts

‘വലത് വശത്തെ ഉളിപ്പല്ല് ഇല്ല, പിടികൂടിയ കടുവയെ കാട്ടില്‍ തുറന്ന് വിടില്ല’; നി‍ർണായക തീരുമാനം അറിയിച്ച് ഡിഎഫ്ഒ

Aswathi Kottiyoor

‘അനിൽ ആന്‍റണി വാങ്ങിയ പണം തിരികെ കിട്ടാൻ ഇടപെടണമെന്ന് നന്ദകുമാർ ആവശ്യപ്പെട്ടു’: വെളിപ്പെടുത്തി പി ജെ കുര്യന്‍

Aswathi Kottiyoor

വത്തിക്കാന് പുറത്ത് അടക്കം ചെയ്യണം, സംസ്കാര ചടങ്ങ് ലളിതമാക്കണം, നയം വ്യക്തമാക്കി ഫ്രാൻസിസ് മാർപാപ്പ

Aswathi Kottiyoor
WordPress Image Lightbox