23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • “വോട്ട് ചെയ്യാതിരിക്കാൻ കോളേജ് യുയുസിയെ ആക്രമിച്ച് തിരിച്ചറിയൽ കാർഡ് തട്ടിയെടുത്തു”, എസ്എഫ്ഐക്കെതിരെ പരാതി
Uncategorized

“വോട്ട് ചെയ്യാതിരിക്കാൻ കോളേജ് യുയുസിയെ ആക്രമിച്ച് തിരിച്ചറിയൽ കാർഡ് തട്ടിയെടുത്തു”, എസ്എഫ്ഐക്കെതിരെ പരാതി


മലപ്പുറം: സ്വന്തന്ത്രനായി വിജയിച്ച യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലർ തിങ്കളാഴ്ച നടക്കാനിരിക്കുന്ന കാലിക്കറ്റ് സര്‍വകലാശാലാ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതിരിക്കാന്‍ അക്രമിച്ച് തിരിച്ചറിയല്‍ കാര്‍ഡ് കൈക്കലാക്കിയതായി പരാതി. മലപ്പുറം പെരിന്തല്‍മണ്ണ അല്‍സലാമാ കോളേജ് വിദ്യാര്‍ത്ഥിയുടെ തിരിച്ചറിയല്‍ കാര്‍ഡാണ് ഒരു സംഘം തട്ടിയെടുത്തത്. സംഭവത്തില്‍ എസ്.എഫ്.ഐ മലപ്പുറം ജില്ലാ പ്രസിഡന്‍റ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ വളാഞ്ചേരി പോലീസ് കേസെടുത്തു.

പെരിന്തല്‍മണ്ണ അല്‍സലാമാ കോളേജല്‍ നിന്നും യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട ഷിഹാന് കഴിഞ്ഞ ദിവസമാണ് കാലിക്കറ്റ് സര്‍വകലാശാലാ യൂണിയന്‍ തെര‍ഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനുള്ള തിരിച്ചറിയല്‍ കാര്‍ഡ് കോളേജിലെത്തിയത്. സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ഷിഹാന്‍ കോളേജില്‍ പോയി തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങി ഇറങ്ങിയപ്പോള്‍ എസ്.എഫ്.ഐയുടെ ജില്ലാ നേതാക്കള്‍ വഴി തടഞ്ഞതായാണ് പരാതി.

തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയാല്‍ പണം നല്‍കാമെന്ന് നേതാക്കള്‍ ആദ്യം പറഞ്ഞു. ഇത് നിരസിച്ചതോടെ ഇവര്‍ പിന്തുടര്‍ന്നെത്തി കൈയേറ്റം ചെയ്ത ശേഷം തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടു പോയെന്നാണ് പരാതി. സംഭവത്തില്‍ വളാഞ്ചേരി പോലീസ് എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ഹരി, കണ്ടാലറിയാവുന്ന മറ്റ് നാലു പേർ എന്നിവർക്കെതിരെ കേസെടുത്തു. അന്യായമായി തടഞ്ഞുവെച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ സര്‍വകലാശാലാ ഡീനിനും വിദ്യാർത്ഥി പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ എസ്,എഫ്,ഐക്ക് സംഭവുമായി യാതൊരു ബന്ധവുമില്ലെന്ന് ജില്ലാ നേതൃത്വം അറിയിച്ചു.

Related posts

എറണാകുളം അവയവക്കടത്ത് കേസ്: രാജ്യാന്തര അവയവ മാഫിയയുമായി പ്രതിക്ക് ബന്ധമെന്ന് സൂചന

Aswathi Kottiyoor

അമ്മായിഅമ്മയെ അടിച്ചും കടിച്ചും അവശയാക്കി മരുമകൾ; വൈറലായി സിസിടിവി ദൃശ്യങ്ങൾ

Aswathi Kottiyoor

ബലാല്‍സംഗ കേസ്; സംവിധായകന്‍ ഒമര്‍ ലുലുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം

Aswathi Kottiyoor
WordPress Image Lightbox