23.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • ഏറെക്കാലകത്തെ കാത്തിരിപ്പ്, ഒടുവിൽ തടസ്സങ്ങൾ നീങ്ങി; ജാനുവിന് ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം
Uncategorized

ഏറെക്കാലകത്തെ കാത്തിരിപ്പ്, ഒടുവിൽ തടസ്സങ്ങൾ നീങ്ങി; ജാനുവിന് ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം

മുഹമ്മ: ജാനുവിന് സ്വപ്ന വീടൊരുക്കി മുഹമ്മ പഞ്ചായത്ത്. ഇടിഞ്ഞു പൊളിഞ്ഞ കൂരയിൽ കഴിഞ്ഞിരുന്ന കായിപ്പുറം ശാസ്താങ്കൽ സ്വദേശി ജാനുവിന് ലൈഫ് പദ്ധതിയിൽപ്പെടുത്തിയാണ് വീട് നൽകിയത്. കൃഷി മന്ത്രി പി പ്രസാദ് വീട്ടിന്റെ താക്കോൽ ജാനുവിന് കൈമാറും. ലൈഫ് പദ്ധതിയിൽ അപേക്ഷ സമർപ്പിച്ചിരുന്ന ജാനുവിന് സ്വന്തമായി സ്ഥലമില്ലെന്ന കാരണത്താൽ വീട് ലഭിച്ചിരുന്നില്ല. ഇതേ തുടർന്ന് മനോവിഷമത്തിലായിരുന്നു ജാനു.

താമസിക്കുന്ന സ്ഥലം പൂർവ്വികരുടെ പേരിലായതിനാൽ കൂട്ടവകാശികൾ ഉണ്ടായിരുന്നതാണ് തടസമായത്. ഇതേ തുടർന്ന് അതി ദരിദ്ര ലിസ്റ്റിൽപ്പെടുത്തിയാണ് വീടിന് പണം അനുവദിച്ചത്. കഴിഞ്ഞ ഡിസംബറിൽ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബുവും ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി ഡി വിശ്വനാഥനും വീടിന് തറക്കല്ലിട്ടു. ഉദാരമനസ്ക്കരുടെ സഹായത്തോടെ നാല് മാസം കൊണ്ടാണ് വീട് നിർമാണം പൂർത്തീകരിച്ചത്. പതിറ്റാണ്ടുകൾക്ക് മുൻപ് നിർമിച്ച ഓട് മേഞ്ഞ വീട് മേൽക്കൂര ഇടിഞ്ഞു അപകടാവസ്ഥയിലായിരുന്നു.

Related posts

ഡൽഹി വിമാനത്താവളത്തിൽ നിന്ന് 17 കോടി രൂപയുടെ കൊക്കെയ്ൻ പിടികൂടി, കെനിയൻ യുവാവ് അറസ്റ്റിൽ

Aswathi Kottiyoor

കൊടുംക്രൂരത! 5മാസം ഗർഭിണിയായ ഭാര്യയെ ഓടിക്കൊണ്ടിരുന്ന ബസിൽനിന്ന് തള്ളിയിട്ട് കൊന്നു, ഭര്‍ത്താവ് അറസ്റ്റിൽ

Aswathi Kottiyoor

‘കക്കുകളി ആണെങ്കിലും കൊക്കുകളി ആണെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തുന്ന ഒരു സൃഷ്ടിയും ശരിയല്ല’; സജി ചെറിയാൻ

WordPress Image Lightbox