23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • ‘സുരക്ഷിതമായ ഭക്ഷണം നമ്മുടെ അവകാശമാണ്’; ഇന്ന് ലോക ഭക്ഷ്യദിനം
Uncategorized

‘സുരക്ഷിതമായ ഭക്ഷണം നമ്മുടെ അവകാശമാണ്’; ഇന്ന് ലോക ഭക്ഷ്യദിനം

കൊച്ചി: ഇന്ന് ലോക ഭക്ഷ്യ സുരക്ഷാ ദിനം ആണ്. സുരക്ഷിതമല്ലാത്ത ഭക്ഷണം കഴിച്ച് പ്രതിദിനം ശരാശരി ഒരുലക്ഷത്തി അറുപതിനായിരം ആളുകള്‍ രോഗികളാകുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. അതുകൊണ്ട് തന്നെ സുരക്ഷിതമായ ഭക്ഷണം നമ്മുടെ എല്ലാം അവകാശമാണെന്ന് ഈ ദിവസം ഓര്‍മിപ്പിക്കുന്നു.

ഷവര്‍മ, കുഴിമന്തി, അല്‍ഫാം, ബിരിയാണി എന്നിങ്ങനെ മലയാളിയുടെ മാറിയ ഭക്ഷണശീലത്തില്‍ ഇടം നേടിയ വിഭവങ്ങള്‍ ഭക്ഷ്യവിഷബാധയുണ്ടാക്കുന്നതും മരണം വരെ സംഭവിക്കുന്നതും ഇന്ന് പതിവ് വാര്‍ത്തകളാണ്. ഏറ്റവുമൊടുവില്‍ പെരിഞ്ഞനത്ത് ഹോട്ടല്‍ ഭക്ഷണം കഴിച്ച് വീട്ടമ്മ മരിച്ച സംഭവത്തിലും വില്ലനായത് ഭക്ഷ്യവിഷബാധയാണ്. ഈറ്റിങ് ഔട്ട് സംസ്‌കാരം വ്യാപകമായതോടെയാണ് ഭക്ഷ്യവിഷബാധ കേസുകള്‍ കേരളത്തിലുള്‍പ്പെടെ ഗണ്യമായി വര്‍ധിച്ചത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കടകള്‍ മുതല്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ വരെ ഭക്ഷ്യവിഷബാധ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വൃത്തിഹീനമായ സാഹചര്യത്തില്‍ പാകം ചെയ്ത് വിളമ്പുന്ന ഭക്ഷണ സാധനങ്ങളിലും അണുവിമുക്തമായ ഇടങ്ങളില്‍ സൂക്ഷിക്കാത്ത ആഹാരപദാര്‍ഥങ്ങളിലുമാണ് ഭക്ഷ്യവിഷബാധയ്ക്കു കാരണമായ രോഗാണുക്കള്‍ കടന്നുകൂടുന്നത്. ബാക്ടീരിയകള്‍, വൈറസുകള്‍, പരാദങ്ങള്‍ തുടങ്ങിയ സൂക്ഷ്മജീവികളൊക്കെ ആഹാരത്തിലെ അണുബാധയ്ക്ക് കാരണമാകാം. ഭക്ഷണത്തില്‍ രാസവസ്തുക്കള്‍ കലരുന്നതും ഭക്ഷ്യവിഷബാധയ്ക്ക് ഇടയാക്കാറുണ്ട്. ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ രോഗലക്ഷണങ്ങള്‍ പ്രകടമാകാം. മാംസാഹാരം കഴിച്ചുണ്ടാകുന്ന ഭക്ഷ്യ വിഷബാധ കേസുകളും കുറവല്ല.

ഫാസ്റ്റ് ഫുഡ് ഭക്ഷണത്തോടുള്ള അമിത പ്രതിപത്തിയും ജീവിതശൈലിയില്‍വന്ന മാറ്റങ്ങളും ബഹുരാഷ്ട്ര ബ്രാന്‍ഡുകളുടെ സ്വാധീനവുമൊക്കെ ഇറച്ചി ഉപഭോഗം കൂട്ടിയെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. മാംസം വാങ്ങുമ്പോഴും പാകംചെയ്യുമ്പോഴും സൂക്ഷിച്ചുവെക്കുമ്പോഴുമൊക്കെ ആവശ്യമായ കരുതല്‍ നടപടികള്‍ എടുത്തില്ലെങ്കില്‍ ഗുരുതരമായ ഭക്ഷ്യവിഷബാധ ഉണ്ടാകാം. ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ രോഗലക്ഷണങ്ങള്‍ പ്രകടമാകാം. അതുകൊണ്ടുതന്നെ സുരക്ഷിതമായ ഭക്ഷണമാണ് കഴിക്കുന്നതെന്ന് സ്വയം ഉറപ്പുവരുത്തുക.

Related posts

ഒരുമയുടെ സന്ദേശം വിളിച്ചോതി ഇഫ്താർ സംഗമം

Aswathi Kottiyoor

എസ് വൈ എസ് ഇരിട്ടി സോൺ “ഫിക്റ” ആദർശ സമ്മേളനം എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ തങ്ങൾ മുഖ്യപ്രഭാഷണം നടത്തുന്നു. .

Aswathi Kottiyoor

പോളിങ് ശതമാനം എല്ലാ മണ്ഡലങ്ങളിലും കുറഞ്ഞു, ഉദ്യോഗസ്ഥരുടെ പരിചയക്കുറവ് വോട്ടിങ് വൈകിച്ചു: ഹൈബി ഈഡൻ

Aswathi Kottiyoor
WordPress Image Lightbox