23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • തൃശൂരിൽ ബൈക്ക് ബസിലിടിച്ച് 18 കാരന് തൽക്ഷണം മരിച്ചു
Uncategorized

തൃശൂരിൽ ബൈക്ക് ബസിലിടിച്ച് 18 കാരന് തൽക്ഷണം മരിച്ചു


തൃശൂർ: തൃശൂർ പൂവത്തൂരിൽ ബൈക്ക് ബസിലിടിച്ച് ബൈക്ക് യാത്രക്കാരൻ തൽക്ഷണം മരിച്ചു. പൂവത്തൂർ രായം മരക്കാർ വീട്ടിൽ മുഹമ്മദ് സഫർ (18) ആണ് മരിച്ചത്. കേച്ചേരി, മുല്ലശേരി റൂട്ടിലോടുന്ന വിഘ്നേശ്വര ബസിലാണ് ബൈക്കിടിച്ചത്. പ്ലസ്ടു വിദ്യാർത്ഥിയാണ് മുഹമ്മദ് സഫർ.

അതേസമയം, കാസർകോട് തൃക്കരിപ്പൂർ തെക്കുമ്പാട് ബൈക്കപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. തൃക്കരിപ്പൂർ മെട്ടമ്മൽ സ്വദേശി ഷാനിദ് (25), പെരുമ്പ സ്വദേശി സുഹൈൽ (26) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ടെലഫോൺ പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. അമിത വേഗതയാണ് അപകട കാരണമെന്നാണ് പൊലീസ് പറയുന്നത്. ഇരുവരുടെയും മൃതദേഹങ്ങൾ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Related posts

ഗാസയിലെ ഹമാസ് കമാൻഡോ ആസ്ഥാനങ്ങൾ ബോംബിട്ട് തകർത്ത് ഇസ്രയേൽ; അവസാന വൈദ്യുതി നിലയവും അടച്ചു, ഗാസ ഇരുട്ടിൽ

Aswathi Kottiyoor

തിമിര ശസ്ത്രക്രിയ നടത്തി തിരിച്ചുപോയി, പക്ഷേ കാഴ്ച നഷ്ടപ്പെട്ടു; സംഭവം ​ഗുജറാത്തിൽ കാഴ്ച പോയത് 7 പേർക്ക്

Aswathi Kottiyoor

കൊച്ചിയില്‍ ഭാര്യയെയും അമ്മായിയമ്മയെയും വെട്ടി റിട്ട എസ്ഐ തൂങ്ങി മരിച്ചു

Aswathi Kottiyoor
WordPress Image Lightbox