23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • പതിനേഴുകാരനെ പീഡിപ്പിക്കാൻ ശ്രമം; കൊല്ലം അഞ്ചലിൽ മുൻ സൈനികൻ അറസ്റ്റിൽ
Uncategorized

പതിനേഴുകാരനെ പീഡിപ്പിക്കാൻ ശ്രമം; കൊല്ലം അഞ്ചലിൽ മുൻ സൈനികൻ അറസ്റ്റിൽ

കൊല്ലം: അഞ്ചലിൽ പതിനേഴുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിച്ച കേസിൽ മുൻ സൈനികൻ അറസ്റ്റിൽ. ആർമി റിക്രൂട്ട്മെൻ്റ് പരിശീലന സ്ഥാപനം നടത്തുന്ന വയക്കൽ സ്വദേശി 58 വയസുള്ള ശിവകുമാറാണ് അറസ്റ്റിലായത്. സൈന്യത്തിൽ ചേരാൻ പരിശീലനത്തിനെത്തിയ വിദ്യാർത്ഥിയെ ശിവകുമാർ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്.

അഞ്ചല്‍ കുളത്തുപ്പുഴ പാതയില്‍ ആലഞ്ചേരിയില്‍ പ്രവർത്തിക്കുന്ന മേജര്‍ അക്കാദമിയിൽ വച്ചായിരുന്നു പീഡന ശ്രമം. സ്ഥാപനത്തിൽ പ്രവേശനമെടുത്ത പതിനേഴുകാരനെ വിളിച്ചുവരുത്തിയായിരുന്നു പീഡനശ്രമം. കുതറിയോടിയ വിദ്യാർത്ഥി ശിവകുമാറിനെ തള്ളിമാറ്റി പുറത്തേക്കോടി. സമീപത്തെ പെട്രോള്‍ പമ്പില്‍ വിവരം അറിയിച്ചു. ഏരൂര്‍ പൊലീസ് ശിവകുമാറിനെ കസ്റ്റഡിയിലെടുത്ത് അഞ്ചല്‍ പൊലീസിന് കൈമാറി. കൗമാരക്കാരൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ, ദളിതർക്കെതിരായ അതിക്രമം തുടങ്ങിയ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു. പ്രതിയെ റിമാൻഡ് ചെയ്തു.

Related posts

‘നിന്നെ കരയിച്ച് ഇവിടെ നിന്ന് ചവിട്ടി പുറത്താക്കും’; ഭിന്നശേഷിക്കാരിക്ക് ഹോസ്റ്റൽ റൂംമേറ്റിൽ നിന്ന് അവഹേളനം; താമസ സൗകര്യം നൽകാതെ അധികൃതർ; പിന്നാലെ മന്ത്രി ആർ.ബിന്ദുവിന്റെ ഇടപെടൽ

Aswathi Kottiyoor

തമിഴ്നാടിന് തിരിച്ചടി; മുല്ലപ്പെരിയാറിലെ പാർക്കിങ് ഗ്രൗണ്ട് നിർമാണത്തിൽ കേരളത്തിന് അനുകൂലമായി റിപ്പോർട്ട്

Aswathi Kottiyoor

മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികാരം; ടിപ്പറുമായി വളവില്‍ കാത്തുനിന്നു, ഇടിപ്പിച്ച് കൊന്നു

Aswathi Kottiyoor
WordPress Image Lightbox