24 C
Iritty, IN
July 26, 2024
  • Home
  • Uncategorized
  • രാജ്യത്തെ ഏറ്റവും ചെറിയ ലോക്‌സഭാ മണ്ഡലം: പത്ത് വര്‍ഷത്തിന് ശേഷം തിരിച്ചുപിടിച്ച് കോൺഗ്രസ്
Uncategorized

രാജ്യത്തെ ഏറ്റവും ചെറിയ ലോക്‌സഭാ മണ്ഡലം: പത്ത് വര്‍ഷത്തിന് ശേഷം തിരിച്ചുപിടിച്ച് കോൺഗ്രസ്

കൊച്ചി: രാജ്യത്തെ ഏറ്റവും ചെറിയ ലോക്സഭാ മണ്ഡലം വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചുപിടിച്ചതിന്‍റെ ആവേശത്തിലാണ് കോണ്‍ഗ്രസ്. വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് സിറ്റിംഗ് എംപിയായ മുഹമ്മദ് ഫൈസലിനെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുഹമ്മദ് ഹംദുല്ല സെയ്‌ദ് ലക്ഷദ്വീപില്‍ ജയിച്ചുകയറിയത്. ബിജെപി പിന്തുണയില്‍ മത്സരിച്ച ടി.പി യൂസഫിന് കെട്ടിവച്ച കാശുപോലും നഷ്ടമായി.
.10 ദ്വീപുകളിലായി 55 ബൂത്തുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ആകെ 57,784 വോട്ടര്‍മാര്‍ ഉണ്ടായിരുന്നു. വാശിയേറിയ പോരാട്ടം നടന്ന തെരഞ്ഞെടുപ്പിൽ 6 റൗണ്ടില്‍ വോട്ടെണ്ണല്‍ അവസാനിച്ചപ്പോള്‍ കോണ്‍ഗ്രസിന്‍റെ തിരിച്ചെത്തി. 2647 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് മുഹമ്മദ് ഹംദുല്ല സെയ്‌ദ് ജയിച്ചു കയറിയത്. സെയ്‌ദ് 25726 വോട്ട് നേടിയപ്പോള്‍, എന്‍സിപി ശരദ് പവാര്‍ പക്ഷത്തിന്‍റെ സിറ്റിംഗ് എംപി പിപി മുഹമ്മദ് ഫൈസലിന് 23079 വോട്ട് ലഭിച്ചു. ബിജെപി പിന്തുണയില്‍ മത്സരിച്ച എന്‍സിപി അജിത് പവാര്‍ പക്ഷം സ്ഥാനാര്‍ഥി ടി.പി യൂസഫിന് 201 വോട്ട് മാത്രമാണ് ലഭിച്ചത്. കെട്ടിവച്ച കാശ് പോലും എൻഡിഎയ്ക്ക് ലഭിച്ചില്ല. 2014 ലും 2019ലും ഇവിടെ ജയിച്ചുകയറിയ മുഹമ്മദ് ഫൈസലിന് കില്‍ത്താനിലും അമിനിയിലും, കല്‍പ്പേനിയിലും മാത്രമാണ് മുന്നിട്ട് നില്‍ക്കാനായത്. സ്വന്തം ദ്വീപായ അന്ത്രോത്ത് പോലും കൈവിട്ടു.

Related posts

അട്ടപ്പാടിയിൽ കാണാതായ പൊലീസുകാരുടെ മൃതദേഹം കണ്ടെത്തി; ഇരുവരും ഊരിലേക്ക് പോയത് 4 ദിവസം മുമ്പ്

Aswathi Kottiyoor

കർഷക കരുത്തിൽ പഞ്ചാബ്, ബിജെപിയെ നിലംതൊടീച്ചില്ല, കോൺഗ്രസ് മുന്നേറ്റം, അകാലിദളിനും എഎപിക്കും ക്ഷീണം

Aswathi Kottiyoor

വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ സെപ്റ്റംബറില്‍, നിര്‍മാണം അതിവേഗം പൂര്‍ത്തിയാക്കും- മുഖ്യമന്ത്രി.*

Aswathi Kottiyoor
WordPress Image Lightbox