23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • അഭിമാനമുണ്ട്, കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചാൽ ഭാരിച്ച ചുമതലയാകും;സുരേഷ് ഗോപി
Uncategorized

അഭിമാനമുണ്ട്, കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചാൽ ഭാരിച്ച ചുമതലയാകും;സുരേഷ് ഗോപി

തൃശ്ശൂര്‍: കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ബിജെപി എന്ന നിലയിൽ ഡൽഹിയിലേക്ക് പോകുന്നതിൽ അഭിമാനമുണ്ടെന്ന് നിയുക്ത ബിജെപി എംപി സുരേഷ് ഗോപി. ബിജെപി പ്രവർത്തകരുടെ ശക്തമായ പ്രവർത്തനത്തിൻ്റെ ഫലമാണിത്. എൻ്റെ ആരാധനാ കേന്ദ്രങ്ങളുടെ അനുഗ്രഹവുമുണ്ട്. കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചാൽ ഭാരിച്ച ചുമതലയാകും. പത്ത് വകുപ്പുകളുടെയെങ്കിലും ഏകോപന ചുമതലയുള്ള എംപിയാകുന്നതാണ് കൂടുതൽ താൽപര്യം. ഒന്നോ രണ്ടോ വകുപ്പിൽ ഒതുങ്ങി പോയാൽ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ചെയ്യാൻ പറ്റാതെ ആകുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

നടനെന്ന നിലയിലുള്ള വിജയമാണ് തനിക്കെന്ന് രമേശ് ചെന്നിത്തല പറഞ്ഞതിനോട് തൽക്കാലം മറുപടിയില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. മറുപടി പറഞ്ഞാൽ ഞാൻ ലീഡറിന് നൽകിയ ചെളിയേറു ആകും അതെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. തൃശൂരിലേത് ബിജെപിയുടേത് രാഷ്ട്രീയ വിജയമല്ലെന്നും നല്ലൊരു നടനായതുകൊണ്ടാണ് സുരേഷ് ഗോപി ജയിച്ചതെന്നും കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

സുരേഷ് ഗോപിയെ കേന്ദ്ര നേതൃത്വം ഡല്‍ഹിക്ക് വിളിപ്പിച്ചിരുന്നു. ഇന്ന് വൈകിട്ട് ആറിന് മുമ്പ് ഡല്‍ഹിയിലെത്താനാണ് ബിജെപി കേന്ദ്ര നേതൃത്വം അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. കേന്ദ്രത്തില്‍ നിന്നുള്ള നിര്‍ദ്ദേശ പ്രകാരം താന്‍ ഇന്ന് വൈകീട്ട് ഡല്‍ഹിയിലെത്തുമെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് ആദ്യമായാണ് സുരേഷ് ഗോപിയിലൂടെ ബിജെപി അക്കൗണ്ട് തുറക്കുന്നത്. അതിനാല്‍ പുതിയ മന്ത്രിസഭയില്‍ സുരേഷ്‌ഗോപിയെ കേന്ദ്ര മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

Related posts

പോക്‌സോ കേസ്; ആദ്യം 100 വർഷം തടവ് കിട്ടിയ പ്രതിക്ക് രണ്ടാം കേസിൽ 104 വർഷം തടവ് –

Aswathi Kottiyoor

തലപ്പൊക്കത്തോടെ തൃക്കയിൽ മഹാദേവൻ, ഒറിജിനലിനെ വെല്ലും യന്ത്ര ആനയെ നടയിരുത്തി പെറ്റ, സഹായമേകി പ്രിയാമണി

Aswathi Kottiyoor

കേബിൾ കുരുങ്ങി വീണ്ടും അപകടം; വിദ്യാർത്ഥിയുടെ വിരലറ്റു, അപകടം എറണാകുളം കറുകപ്പള്ളിയിൽ

Aswathi Kottiyoor
WordPress Image Lightbox