23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • “മാപ്പത്തോൺ” മാപ്പുകളുടെ പ്രദർശനവും ശില്പശാലയും നടന്നു.
Uncategorized

“മാപ്പത്തോൺ” മാപ്പുകളുടെ പ്രദർശനവും ശില്പശാലയും നടന്നു.


പേരാവൂർ: നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായുള്ള “സുരക്ഷിതമാക്കാം പശ്ചിമഘട്ടം” മാപ്പത്തോൺ മാപ്പുകളുടെ പ്രദർശനവും ശില്പശാലയും നടന്നു. ഹരിതകേരള മിഷന്റെ നേതൃത്വത്തിൽ പശ്ചിമ ഘട്ടത്തോട് ചേർന്നുള്ള ജില്ലയിലെ 18 തദ്ദേശ സ്ഥാപനങ്ങളിലെ തോടുകളുടെ ഡിജിറ്റൽ മാപ്പിങ് നടത്തിയിരുന്നു. ഇതിൽ പേരാവൂർ പഞ്ചായത്തിൽ ലഭിച്ച മാപ്പുകളുടെ പ്രദർശനമാണ് നടന്നത്.

പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷയായി. ഹരിതകേരള മിഷൻ റിസോഴ്സ് പേഴ്സൺമാരായ ലത കാണി പദ്ധതി വിശദീകരണവും നിഷാദ് മണത്തണ തോടുകളുടെ അവസ്ഥ വിശദീകരണവും നടത്തി. സ്ഥിര സമിതി അധ്യക്ഷരായ റീന മനോഹരൻ, എം ഷൈലജ,പഞ്ചായത്ത് സെക്രട്ടറി ബാബു തോമസ്, അസി. സെക്രട്ടറി പി പി സിനി, ഹരിതകേരള മിഷൻ ഇന്റെണുമാരായ കെ കീർത്തന,പി ശിശിര തുടങ്ങിയവർ സംസാരിച്ചു. തൊഴിലുറപ്പ് പദ്ധതി മാറ്റുമാർ, ജീവനക്കാർ, പഞ്ചായത്ത് നിർവഹണ ഉദ്യോഗസ്ഥർ, ഭരണസമിതി അംഗങ്ങൾ ശില്പശാലയിൽ പങ്കെടുത്തു.

Related posts

കൊടും ചൂട്… വെന്തുരുകി കേരളം, ഇനിയും ഉയരും; ആറ് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്

Aswathi Kottiyoor

മു​ഴ​പ്പി​ല​ങ്ങാ​ട്ട് വീ​ട്ടി​ൽ​ നി​ന്ന് എം​.ഡി​.എം​.എ പി​ടി​കൂ​ടി;

Aswathi Kottiyoor

20 അടിയിലേറെ താഴ്ച; കിണറ്റിൽ മുങ്ങിത്താഴ്ന്ന കുഞ്ഞനുജന് രക്ഷകയായി 8 വയസ്സുകാരി

Aswathi Kottiyoor
WordPress Image Lightbox