24 C
Iritty, IN
July 26, 2024
  • Home
  • Uncategorized
  • മുന്നിൽ ഒരേയൊരു വർഷം, വലിയ ലക്ഷ്യം, അമ്പത് ഏക്കറിൽ 105 ചെറുവനങ്ങള്‍ സ്ഥാപിക്കാൻ അവർ ഒന്നിച്ചിറങ്ങി
Uncategorized

മുന്നിൽ ഒരേയൊരു വർഷം, വലിയ ലക്ഷ്യം, അമ്പത് ഏക്കറിൽ 105 ചെറുവനങ്ങള്‍ സ്ഥാപിക്കാൻ അവർ ഒന്നിച്ചിറങ്ങി


കോഴിക്കോട്: കത്തുന്ന വേനലും മുങ്ങുന്ന മഴയും വരും കാലങ്ങളിലും ദുരിതമാകാതിരിക്കാന്‍ അവര്‍ ഒരുമിച്ചിറങ്ങുകയാണ്.ലക്ഷ്യപ്രാപ്തിയിലെത്താന്‍ അവര്‍ ഏറ്റെടുത്തിരിക്കുന്നത് വലിയ ഒരു കടമ്പയാണ്. ഒരു വര്‍ഷംകൊണ്ട് കോഴിക്കോട് ജില്ലയില്‍ 50 ഏക്കര്‍ സ്ഥലത്ത് 105 പച്ചത്തുരുത്തുകള്‍ നിര്‍മിക്കാനൊരുങ്ങുന്ന ജില്ലാ ഹരിതകേരള മിഷന്റെ പദ്ധതിയാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. പുനഃസ്ഥാപനത്തിലൂന്നിയ ലോക പരിസ്ഥിതിദിന സന്ദേശം ഏറ്റെടുത്താണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന വൃക്ഷങ്ങള്‍ സംരക്ഷിക്കുക എന്നതും പദ്ധതിയുടെ പ്രധാന അജണ്ടയാണ്.

ഇതിന്റെ ഭാഗമായി വൃക്ഷങ്ങള്‍ സംരക്ഷിക്കാന്‍ മലബാര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡനുമായി ചേര്‍ന്ന് സമഗ്ര പദ്ധതി തയ്യാറാക്കി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. മലബാര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഗ്രീന്‍ കേരള പദ്ധതിയുടെ ഭാഗമായാണ് വംശനാശ ഭീഷണി നേരിടുന്ന മരങ്ങളുടെ തൈകള്‍ തയ്യാറാക്കുന്നത്. പരിസ്ഥിതി ദിനത്തില്‍ ജില്ലാതല ഉദ്ഘാടനം നടന്ന മണിയൂര്‍ ജവഹര്‍ നവോദയ വിദ്യാലയത്തിലെ ഒരു ഏക്കര്‍ പച്ചതുരുത്ത് ഉള്‍പ്പെടെയുള്ള പച്ചത്തുരുത്തുകളിലേക്ക് ഉള്ള തൈകളുടെ വിതരണം മലബാര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ ഡയറക്ടര്‍ ഡോ. എന്‍.എസ് പ്രദീപ് നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ക്ക് നല്‍കി നിര്‍വ്വഹിച്ചു.

Related posts

മൂത്ത മകളുടെ വിവാഹം അനുവാദമില്ലാതെ നടത്തി, ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച് മുങ്ങി, ഭര്‍ത്താവ് പിടിയിൽ

Aswathi Kottiyoor

അഴിമതിയുടെ കട സുരക്ഷിതമാക്കാന്‍ കോണ്‍ഗ്രസും സിപിഐഎമ്മും ഒന്നിച്ചു; നരേന്ദ്രമോദി

Aswathi Kottiyoor

ദില്ലിയില്‍ മെട്രോ ട്രെയിനിന് മുന്‍പില്‍ ചാടി യുവതി ജീവനൊടുക്കി

Aswathi Kottiyoor
WordPress Image Lightbox