23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • 1 സീറ്റിൽ നിന്ന് 9ലേക്ക് കോൺഗ്രസ്, കർണാടകയിൽ നിന്ന് ലോക്സഭയിലേക്ക് എത്തുന്നവരിൽ 3 മന്ത്രിമാരുടെ മക്കൾ
Uncategorized

1 സീറ്റിൽ നിന്ന് 9ലേക്ക് കോൺഗ്രസ്, കർണാടകയിൽ നിന്ന് ലോക്സഭയിലേക്ക് എത്തുന്നവരിൽ 3 മന്ത്രിമാരുടെ മക്കൾ


ബെംഗളുരു: കർണാടകയിൽ പ്രതീക്ഷിച്ച മുന്നേറ്റം ഇന്ത്യാ മുന്നണിക്ക് ഉണ്ടാക്കാൻ സാധിച്ചില്ലെങ്കിലും ലോക്സഭയിലേക്ക് എത്തുന്നവരിൽ മൂന്ന് പേർ ക്യാബിനറ്റ് മന്ത്രിമാരുടെ മക്കൾ. കർണാടക വനംവകുപ്പ് മന്ത്രിയുടെ മകനും സാമൂഹ്യമ ക്ഷേമ വകുപ്പ് മന്ത്രിയുടെ മകനും പൊതുമരാമത്ത് മന്ത്രിയുടെ മകളുമാണ് കർണാടകയിൽ നിന്ന് ലോക്സഭയിലേക്ക് എത്തുന്നത്. മത്സര രംഗത്തുണ്ടായിരുന്നത് ക്യാബിനറ്റ് മന്ത്രിമാരുടെ മക്കളായ അഞ്ച് പേരായിരുന്നു. രണ്ട് പേർക്ക് പരാജയം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 2019നേക്കാൾ സീറ്റ് നേട്ടമുണ്ടാക്കാൻ കോൺഗ്രസിന് കർണാടകയിൽ സാധിച്ചിട്ടുണ്ട്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ 1 സീറ്റ് മാത്രം നേടിയ കോൺഗ്രസിന് 2024ൽ 9സീറ്റുകളാണ് കോൺഗ്രസിന് നേടാനായെന്നത് വലിയ നേട്ടമാണ്. ഇതിനൊപ്പമാണ് മത്സര രംഗത്തുണ്ടായിരുന്ന ക്യാബിനറ്റ് മന്ത്രിമാരുടെ മക്കളിൽ മൂന്ന് പേരും ലോക്സഭയിലേക്ക് എത്തുന്നത്.

കർണാടക വനംവകുപ്പ് മന്ത്രിയായ ഈശ്വർ ഖാൻട്രേയുടെ മകനായ സാഗർ ഖാൻട്രേ ബിദാറിൽ പരാജയപ്പെടുത്തിയത് കേന്ദ്രമന്ത്രി ഭാഗ്വാന്ത് ഖൂബയേയാണ്. ബിദറിൽ നിന്ന് മൂന്നാമൂഴം തേടിയെത്തിയ ഭാഗ്വാന്ത് ഖൂബയെ 1.28 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സാഗർ ഖാൻട്രേ പരാജയപ്പെടുത്തിയത്. സാമൂഹ്യ സുരക്ഷാ മന്ത്രിയായ എച്ച് സി മഹാദേവപ്പയുടെ മകനാണ് ക്യാബിനറ്റ് മന്ത്രിമാരുടെ മക്കളിൽ ഏറ്റവുമധികം ഭൂരിപക്ഷം നേടിയത്. ചാമരാജ്നഗറിൽ നിന്ന് മത്സരിച്ച സുനിൽ ബോസ് ബിജെപി സ്ഥാനാർത്ഥി ബലരാജ് എസിനെ 1.88 ലക്ഷം വോട്ടുകൾക്കാണ് പിന്നിലാക്കി മണ്ഡലം തിരിച്ച് പിടിക്കുകയായിരുന്നു. 2019ലാണ് ഇവിടെ ആദ്യമായി ബിജെപി ഇവിടെ വിജയിച്ചത്. പൊതുമരാമത്ത് മന്ത്രി സതീൽ ജാർഖിഹോളിയുടെ മകളായ പ്രിയങ്ക ജാർഖിഹോളിയാണ് മൂന്നാമത്തെയാൾ. ചിഖോടി മണ്ഡലത്തിൽ നിന്ന് 90834 വോട്ടുകൾക്കാണ് രണ്ടാമൂഴം തേടിയെത്തിയ ബിജെപിയുടെ അന്നാസാഹെബ് ജോല്ലെയെയാണ് പ്രിയങ്ക പരാജയപ്പെടുത്തിയത്.

Related posts

യശസ്വിയെ ഒഴിവാക്കിയിട്ടായാലും റിങ്കുവിനെ ടീമിലെടുക്കണമായിരുന്നു; തുറന്നു പറഞ്ഞ് മുന്‍ ചീഫ് സെലക്ടര്‍

നിമിഷപ്രിയയുടെ മോചനം; ചര്‍ച്ചയ്ക്ക് അമ്മ യെമനിലേക്ക്

Aswathi Kottiyoor

100 ദിന കർമപദ്ധതികൾ പൂർത്തിയാക്കിയില്ല; കെ.എസ്.ഇ.ബിക്ക് സർക്കാരിന്റെ വിമർശനം

Aswathi Kottiyoor
WordPress Image Lightbox