27.1 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്, സ്റ്റുഡൻസ് കൺസഷൻ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും: കെഎസ്ആർടിസി
Uncategorized

വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്, സ്റ്റുഡൻസ് കൺസഷൻ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും: കെഎസ്ആർടിസി


തിരുവനന്തപുരം: കെഎസ്ആർടിസി സ്റ്റുഡൻസ് കൺസഷൻ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ലഭ്യമാക്കി. വിദ്യാർത്ഥി കൺസഷൻ ഓൺലൈനാക്കുന്നതിന്‍റെ ഭാഗമായി സർക്കാർ, അർദ്ധസർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം കെഎസ്ആർടിസി പ്രസിദ്ധീകരിച്ചിരുന്നു. സ്ഥാപനങ്ങളുടെ ലോഗിൻ ക്രിയേറ്റ് ചെയ്ത പട്ടിക പ്രസിദ്ധീകരിച്ചെന്ന് കെഎസ്ആർടിസി അറിയിച്ചു. https://www.concessionksrtc.com/ എന്ന വെബ്സൈറ്റിൽ കയറിയാൽ പട്ടിക കാണാം.

പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള സ്ഥാപനങ്ങള്‍ സ്കൂള്‍ / കോളജ് ലോഗിൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പട്ടികയിൽ നൽകിയിട്ടുള്ള ലോഗിൻ ഐഡി (ലിസ്റ്റിൽ ഉള്ള സ്‌കൂളിന്റെ ഇ-മെയിൽ വിലാസം ) ഉപയോഗിക്കണം. ഫോർഗോട്ട് പാസ്‍വേഡ് മുഖേന പാസ്‍വേർഡ് റീസെറ്റ് ചെയ്ത് സ്‌കൂളിന്റെ ഇ മെയിലിൽ ലഭിക്കുന്ന ലിങ്ക് ഉപയോഗിച്ച് പോർട്ടലിൽ പ്രവേശിച്ച് തുടർനടപടികൾ പൂർത്തിയാക്കാവുന്നതാണെന്നും കെഎസ്ആർടിസി അറിയിച്ചു.

പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത സ്കൂളുകളും കോളേജുകളും മറ്റ് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്കൂള്‍ രജിസ്ട്രേഷൻ / കോളജ് രജിസ്ട്രേഷൻ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്. കെഎസ്ആർടിസിയുടെ ഹെഡ് ഓഫീസിൽ നിന്നും അനുമതി എസ് എം എസ് / ഇ മെയിൽ അറിയിപ്പ് ലഭിച്ചതിനു ശേഷം സ്ഥാപനങ്ങൾക്ക് ലോഗിൻ ചെയ്ത് പോർട്ടലിൽ പ്രവേശിച്ച് തുടർ നടപടികൾ പൂർത്തിയാക്കാവുന്നതാണ്. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും മറ്റു വിവരങ്ങൾക്കും keralaconcession@gmail.com എന്ന ഇ – മെയിലിൽ ബന്ധപ്പെടാമെന്നും കെഎസ്ആർടിസി അറിയിച്ചു.

Related posts

ഇസ്രയേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യ; നിരപരാധികളായ ഇരകൾക്കും അവരുടെ കുടുംബാം​ഗങ്ങൾക്കും ഒപ്പമുണ്ടെന്ന് പ്രധാനമന്ത്രി മോദി

Aswathi Kottiyoor

ചേരിതിരിഞ്ഞ് പാരവെപ്പും തമ്മിലടിയും, ഒപ്പം റിയൽ എസ്റ്റേറ്റും; കോഴിക്കോട് സിപിഎമ്മിൽ വിവാദങ്ങൾ തുടർക്കഥ

Aswathi Kottiyoor

ലോക്സഭയിലേക്ക് കെ കെ ശൈലജയുടെ പേരും, ഒന്നല്ല, രണ്ട് മണ്ഡലങ്ങളിൽ പരിഗണനയിൽ; എ പ്രദീപ്കുമാറിനും സാധ്യത

Aswathi Kottiyoor
WordPress Image Lightbox