23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • അടിയന്തരാവസ്ഥക്കാലത്ത് 20ൽ 20ലും ഇടതുപക്ഷം തോറ്റിട്ടുണ്ട്, ഈ ഫലം അസാധാരണമല്ല: എം ബി രാജേഷ്
Uncategorized

അടിയന്തരാവസ്ഥക്കാലത്ത് 20ൽ 20ലും ഇടതുപക്ഷം തോറ്റിട്ടുണ്ട്, ഈ ഫലം അസാധാരണമല്ല: എം ബി രാജേഷ്

തിരുവനന്തപുരം: അടിയന്തരാവസ്ഥ കാലത്ത് 20ൽ 20ലും ഇടതുപക്ഷം തോറ്റിട്ടുണ്ടെന്നും ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം അസാധാരണ വിധിയല്ലെന്നും മന്ത്രി എം ബി രാജേഷ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും സമാന വിധിയുണ്ടായി. തുടർന്ന് വിശകലനം ചെയ്ത് കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കാൻ നടപടി സ്വീകരിച്ചു. തുടർന്ന് തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തിരിച്ചുവന്നു. ജനാധിപത്യത്തിൽ ഇതെല്ലാം സാധാരണമാണ്. പരമാധികാരികള്‍ ജനങ്ങളാണെന്നും എം ബി രാജേഷ് പറഞ്ഞു.

ദേശീയതലത്തിൽ ബിജെപിക്ക് തിരിച്ചടിയുണ്ടാകുമ്പോള്‍ തൃശൂരിൽ ബിജെപി വിജയിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ദേശീയ തലത്തിൽ കോണ്‍ഗ്രസ് പരാജയപ്പെട്ടപ്പോള്‍ കേരളത്തിൽ 20 സീറ്റിലും വിജയിച്ചത് എം ബി രാജേഷ് ഓർമിപ്പിച്ചു. കേരളത്തിൽ വോട്ടെണ്ണൽ പുരോഗമിക്കവേ ആറ്റിങ്ങലും ആലത്തൂരിലുമാണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്. തൃശൂരിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി വിജയിച്ചപ്പോള്‍ ബാക്കി സീറ്റുകളിൽ യുഡിഎഫ് മുന്നേറുകയാണ്.

Related posts

ജെ എസ് സിദ്ധാര്‍ത്ഥന്റെ മരണം; അന്വേഷണം ഏറ്റെടുത്ത് സിബിഐ

Aswathi Kottiyoor

‘സൈബർ തട്ടിപ്പിൽ പെട്ടുപോയാൽ ആദ്യത്തെ ഒരു മണിക്കൂറിനകം തന്നെ 1930 എന്ന നമ്പറിൽ ബന്ധപ്പെടുക ’: കേരള പൊലീസ് മുന്നറിയിപ്പ്

Aswathi Kottiyoor

കൊല്ലത്ത്‌ മകനെ വെട്ടിയശേഷം മുങ്ങിയ അച്ഛനെ കിണറ്റിൽനിന്ന്‌ പൊക്കി.

Aswathi Kottiyoor
WordPress Image Lightbox