24.7 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • രാജസ്ഥാനിൽ ഏകാദശി പ്രാർത്ഥനകൾക്കെത്തിയവർക്ക് ഭക്ഷ്യവിഷബാധ, ചികിത്സ തേടി നൂറോളം പേർ
Uncategorized

രാജസ്ഥാനിൽ ഏകാദശി പ്രാർത്ഥനകൾക്കെത്തിയവർക്ക് ഭക്ഷ്യവിഷബാധ, ചികിത്സ തേടി നൂറോളം പേർ


ഉദയ്പൂർ: വ്രതാനുഷ്ഠാനത്തിനായി ഒത്ത് കൂടിയവർക്ക് ഭക്ഷ്യവിഷബാധ. രാജസ്ഥാനിലെ ഉദയ്പൂരിൽ ചികിത്സ തേടി നൂറോളം പേർ. ഞായറാഴ്ച ഏകാദശി പ്രാർത്ഥനാ പരിപാടിയിൽ വിതരണം ചെയ്ത ഖിച്ച്ടിയിൽ നിന്നാണ് ഭക്ഷ്യവിഷബാധയെന്നാണ് പുറത്ത് വരുന്ന സൂചന. ഞായറാഴ്ച ഏകാദശി വ്രതമെടുക്കാനായി ഒന്നിച്ച് കൂടിയവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.

ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളാണ് ചികിത്സ തേടിയവർക്കുള്ളതെന്നാണ് ഉദയ്പൂരിലെ ബ്ലോക്ക് ചീഫ് മെഡിക്കൽ ഓഫീസർ സാകേത് ജെയിൻ വിശദമാക്കിയത്. സാമ എന്ന പരിപാടിക്കായാണ് ആളുകൾ ഒത്തുകൂടിയത്. 1500ഓളം പേർ ചടങ്ങിൽ പങ്കെടുത്തിരുന്നു. ചടങ്ങിൽ പങ്കെടുത്തവർക്ക് നൽകിയ ഖിച്ച്ടി കഴിച്ച പലർക്കും വയറിളക്കവും വയറുവേദനയും ഛർദ്ദിയും അടക്കം ആരംഭിച്ചതോടെ ചികിത്സാ സഹായം തേടുകയായിരുന്നു.

വിവരം ലഭിച്ചെത്തിയ ജില്ലാ ആരോഗ്യ വകുപ്പും രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചവരെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. ഭക്ഷ്യ വിഷബാധയ്ക്ക് കാരണമെന്താണെന്നത് വിശദമായ പരിശോധനകളിൽ വ്യക്തമാവുമെന്നാണ് ആരോഗ്യവകുപ്പ് വിശദമാക്കുന്നത്.

Related posts

കേരളത്തിൽ മുന്നറിയിപ്പില്ലാതെ വിമാന സര്‍വീസുകള്‍ റദ്ദാക്കി; നൂറുകണക്കിന് യാത്രക്കാര്‍ കുടുങ്ങി, പ്രതിഷേധം

Aswathi Kottiyoor

കേബിൾ കുരുങ്ങി വീണ്ടും അപകടം; വിദ്യാർത്ഥിയുടെ വിരലറ്റു, അപകടം എറണാകുളം കറുകപ്പള്ളിയിൽ

Aswathi Kottiyoor

ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024-പോളിംഗ് ശതമാനം*

Aswathi Kottiyoor
WordPress Image Lightbox