24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • കേരളാ സിലബസിനോട് താൽപ്പര്യകുറവ് ? ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം ഇത്തവണയും കുറഞ്ഞു
Uncategorized

കേരളാ സിലബസിനോട് താൽപ്പര്യകുറവ് ? ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം ഇത്തവണയും കുറഞ്ഞു

തിരുവനന്തപുരം : സംസ്ഥാന സിലബസിനോട് മുഖം തിരിച്ച് രക്ഷിതാക്കൾ. കേരളാ സിലബസിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം ഇത്തവണയും കുറഞ്ഞു. 2.44 ലക്ഷം കുട്ടികളാണ് ഇത്തവണ സംസ്ഥാന സിലബസിൽ പ്രവേശനം നേടിയത്. കഴിഞ്ഞ വര്‍ഷം ഇത് 2.98 ലക്ഷമായിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 53,421 പേരുടെ കുറവാണ് ഇത്തവണയുണ്ടായത്. ഒരു ലക്ഷത്തലധികം കുട്ടികളാണ് മൂന്ന് വര്‍ഷത്തിനിടെ കുറഞ്ഞത്. ഇത്തവണ സംസ്ഥാനത്ത് ആകെ 39.94 ലക്ഷം വിദ്യാര്‍ഥികളാണ് പ്രവേശനം നേടിയത്. സര്‍ക്കാര്‍ സ്കൂളുകളില്‍ 11.19 ലക്ഷം പേരും എയ്ഡഡ് സ്കൂളുകളില്‍ 20.30 ലക്ഷം പേരും അണ്‍എയ്ഡഡ് സ്കൂളുകളില്‍ 2.99 ലക്ഷം പേരും പ്രവേശനം നേടി. ഇതുവരെയുള്ള കണക്കാണ് വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടത്. സമ്പൂർണ്ണ കണക്ക് ആറാം പ്രവൃത്തി ദിനത്തിന് ശേഷം ലഭിക്കും.

Related posts

പേരാവൂർ – ഇരിട്ടി റോഡിൽ മരം വീണ് ഗതാഗത തടസം

Aswathi Kottiyoor

പ്രീയങ്ക ഗാന്ധി പാർലമെന്‍റില്‍ എത്തണം, ഉചിതമായ സമയത്ത് താനും പാർലമെന്‍റില്‍ എത്തുമെന്ന് റോബര്‍ട്ട് വദ്ര

Aswathi Kottiyoor

വായ്പ മുടങ്ങിയ സ്വാശ്രയ സംഘത്തിലെത്തി ഇപ്പോൾ വരാമെന്ന് പറഞ്ഞ് തിരിച്ചു പോന്നു; കണ്ണൂരിൽ കർഷകൻ ജീവനൊടുക്കി

Aswathi Kottiyoor
WordPress Image Lightbox