23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • കൊട്ടിയത്ത് സഹോദരൻ കാൽവഴുതി കുളത്തിൽ വീണു; രക്ഷിക്കാൻ ചാടിയ ജ്യേഷ്ഠനും മരിച്ചു
Uncategorized

കൊട്ടിയത്ത് സഹോദരൻ കാൽവഴുതി കുളത്തിൽ വീണു; രക്ഷിക്കാൻ ചാടിയ ജ്യേഷ്ഠനും മരിച്ചു


കൊട്ടിയം: കാൽ വഴുതി കുളത്തിൽ വീണ സഹോദരനെ രക്ഷപ്പെടുത്താൻ ശ്രമിച്ച ഏഴു വയസുകാരൻ മരിച്ചു. മൈലാപ്പൂർ പുതുച്ചിറ അൽഹംദുലില്ലായിൽ അനീസ്- ഹയറുന്നിസ ദമ്പതികളുടെ മക്കളായ ഫർസിൻ (12), സഹോദരൻ അഹിയാൻ (7) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറേ കാലോടെ ഉമയനല്ലൂർ മാടച്ചിറ വയലിലെ കുളത്തിലായിരുന്നു സംഭവം.

മരണമടഞ്ഞ കുട്ടികളുടെ മാതാവ് സംഭവ സ്ഥലത്തിന് ഏറെ അകലെയല്ലാതെ ബേക്കറി ഷോപ്പ് നടത്തിവരികയാണ്. ഇവിടെയെത്തിയ കുട്ടികൾ മൂത്രം ഒഴിക്കുന്നതിനായി വയലിനടുത്തേക്ക് പോകുന്നതിനിടെ അഹിയാൻ കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു. ഉടൻ തന്നെ അഹിയാനെ രക്ഷിക്കാൻ ഫർസീനും കുളത്തിലേക്ക് എടുത്തു ചാടുകയായിരുന്നു. സംഭവ സമയം സ്ഥലത്ത് ആരും ഉണ്ടായിരുന്നില്ല. അൽപ്പ സമയത്തിന് ശേഷം അതുവഴി വന്ന ഇതര സംസ്ഥാന തൊഴിലാളി ചെരിപ്പുകൾ കരയിൽ കിടക്കുന്നതു കണ്ടു നടത്തിയ തിരച്ചിലിലാണ് കുട്ടികൾ വെള്ളത്തിൽ മുങ്ങിയതായി കണ്ടത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫർസീൻ മരണമടഞ്ഞിരുന്നു. ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെ അഹിയാനും മരണത്തിന് കീഴടങ്ങി. ഇരുവരും ചെറുപുഷ്പം സ്കൂളിലെ വിദ്യാർത്ഥികളാണ്.

Related posts

15കാരിയെ രണ്ടുവർഷം പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി രണ്ടാനച്ഛൻ; അഭയം തേടി കുട്ടി പൊലീസ് സ്റ്റേഷനിൽ

Aswathi Kottiyoor

രാജ്യത്തെ ഏറ്റവും വലിയ പാലത്തെ ചൊല്ലി പിടിവലി; ക്രഡിറ്റ് ഏറ്റെടുത്ത് മൂന്ന് പാര്‍ട്ടികള്‍, ത്രികോണ പോര്!

ലൈംഗിക തൊഴിലാളിയെ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox