24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • മധ്യപ്രദേശിൽ താപനില 46 ഡിഗ്രി കടന്നു, വവ്വാലുകളും പക്ഷികളും ചത്തൊടുങ്ങുന്നു; വീഡിയോ വൈറൽ
Uncategorized

മധ്യപ്രദേശിൽ താപനില 46 ഡിഗ്രി കടന്നു, വവ്വാലുകളും പക്ഷികളും ചത്തൊടുങ്ങുന്നു; വീഡിയോ വൈറൽ


കേരളത്തിൽ കാലവർഷം എത്തിയെങ്കിലും ഉത്തരേന്ത്യയില്‍ ആളുകൾ ഇപ്പോഴും ചൂടിൽ ഉരുകുകയാണ്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) തീവ്രമായ ഉഷ്ണതരംഗം പ്രഖ്യാപിക്കുകയും ചൂടിൽ നിന്ന് രക്ഷപ്പെടാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഉയരുന്ന താപനിലയിൽ മനുഷ്യർ മാത്രമല്ല ബുദ്ധിമുട്ടുന്നത്. സമീപകാല താപനിലയിലെ വർധനയിൽ മൃഗങ്ങളും പക്ഷികളും ഒരുപോലെ കഷ്ടപ്പെടുകയാണെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കപ്പെടുന്ന ചിത്രങ്ങളും വീഡിയോകളും തെളിവ് നല്‍കുന്നു. മധ്യപ്രദേശിൽ താപനില 46 ഡിഗ്രി സെൽഷ്യസിൽ എത്തിയതോടെ പക്ഷികളും വവ്വാലുകളും ചത്ത് കിടക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കപ്പെട്ടു.

മധ്യപ്രദേശിലെ രത്‌ലാമിലാണ് പക്ഷികളും വവ്വാലുകളും ഉഷ്ണതരംഗത്തിൽപ്പെട്ട് കൂട്ടത്തോടെ ചത്തൊടുങ്ങുന്നത്. രത്‌ലാമിൽ, താപനില 45 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് ഇപ്പോൾ. ഇത്രയും താപനിലയെ അതിജീവിക്കാൻ പക്ഷികൾക്ക് സാധിക്കില്ല. രത്‌ലാമിലെ മുനി‍സിപ്പൽ ഓഫീസിന് സമീപത്താണ് പക്ഷികളെ ചത്തനിലയിൽ കണ്ടത്തിയത്. പക്ഷികളിൽ ഉഷ്ണതരംഗത്തിന്‍റെ ഹൃദയഭേദകമായ ആഘാതം കാണിക്കുന്ന സംഭവത്തിന്‍റെ വീഡിയോ @ourmadhyapradesh എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിലില്‍ നിന്നാണ് പങ്കുവയ്ക്കപ്പട്ടത്.

Related posts

വർക്കല കാപ്പിൽ ബീച്ചിൽ തിരയിൽപ്പെട്ട് ഒരു കുടുംബത്തിലെ രണ്ടു പേർ മരിച്ചു

Aswathi Kottiyoor

പണം നൽകുന്നതിനേ ചൊല്ലി തർക്കം, ഇന്ത്യാ ഗേറ്റിന് സമീപത്ത് വച്ച് 23കാരനെ കുത്തിക്കൊന്നു

Aswathi Kottiyoor

കർണാടകയിൽ അഭിഭാഷകനെ ഓടിച്ചിട്ട് വെട്ടിക്കൊന്നു

Aswathi Kottiyoor
WordPress Image Lightbox