24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വഴക്കിനു പിന്നാലെ ആഹാരം വിളമ്പിയില്ല; ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി യുവാവ്
Uncategorized

വഴക്കിനു പിന്നാലെ ആഹാരം വിളമ്പിയില്ല; ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി യുവാവ്

ബംഗളൂരു: അത്താഴം നൽകിയില്ലെന്ന പേരിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കർണാടകയിലെ തുംകൂരിലാണ് സംഭവം. കുനിഗൽ താലൂക്കിലെ ഹുലിയുരുദുർഗ ടൗണിൽ തടിമില്ലിൽ ജോലി ചെയ്യുന്ന ശിവരാമനെ പൊലീസ് അറസ്റ്റ് ചെയ്തു. 35കാരിയായ പുഷ്പലതയാണ് കൊല്ലപ്പെട്ടത്.

ശിവരാമനും പുഷ്പലതയും തമ്മിൽ പതിവായി വഴക്കുണ്ടാവാറുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രിയും വഴക്കുണ്ടായി. തുടർന്ന് ശിവരാമന് അത്താഴം നൽകാൻ പുഷ്പലത തയ്യാറായില്ല. പ്രകോപിതനായ ശിവരാമൻ പുഷ്പലതയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം വരെ സംഭവിച്ചത് ആരുമറിഞ്ഞില്ല. അതുവരെ ഇയാള്‍ മൃതദേഹം വികൃതമാക്കിയെന്ന് പൊലീസ് പറയുന്നു.തുടർന്ന് ശിവരാമൻ നടന്നത് വീട്ടുടമസ്ഥനെ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. വീടിനുള്ളിൽ പുഷ്പലതയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. ദമ്പതികള്‍ക്ക് എട്ടുവയസ്സുള്ള മകനുണ്ട്.

Related posts

ചാണപ്പാറ ദേവീ ക്ഷേത്രം പ്രതിഷ്ഠാദിനാഘോഷം മെയ് മൂന്ന് മുതൽ അഞ്ച് വരെ

Aswathi Kottiyoor

സമരപ്പന്തൽ തകര്‍ത്തു, മൃതദേഹം പിടിച്ചെടുത്ത് പൊലീസ്, ആശുപത്രിയിലേക്ക് മാറ്റി; കോതമംഗലത്ത് നാടകീയ സംഭവങ്ങൾ.

Aswathi Kottiyoor

കൊച്ചിയിലെ നവജാത ശിശുവിന്‍റെ കൊലപാതകം അതിദാരുണം; കേസെടുത്ത് ബാലാവകാശ കമ്മീഷൻ

WordPress Image Lightbox