23.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ‘ഞാന്‍ റെക്കോര്‍ഡിനെയല്ല, റെക്കോര്‍ഡുകള്‍ എന്നെയാണ് പിന്തുടരുന്നത്’; പോസ്റ്റുമായി റൊണാള്‍ഡോ
Uncategorized

‘ഞാന്‍ റെക്കോര്‍ഡിനെയല്ല, റെക്കോര്‍ഡുകള്‍ എന്നെയാണ് പിന്തുടരുന്നത്’; പോസ്റ്റുമായി റൊണാള്‍ഡോ

റിയാദ്: സൗദി പ്രോ ലീഗിലും ചരിത്രം കുറിച്ചിരിക്കുകയാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ലീഗിലെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡാണ് റൊണാള്‍ഡോയ്ക്ക് സ്വന്തമായത്. സീസണിലെ 31 മത്സരങ്ങളില്‍ നിന്ന് 35 ഗോളുമായാണ് പോര്‍ച്ചുഗീസ് താരം ടോപ് സ്‌കോററായത്. ചരിത്രനേട്ടത്തിന് പിന്നാലെ താരത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത്.

സൗദി പ്രോ ലീഗില്‍ ഒരു സീസണിലെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോറര്‍ എന്നെഴുതിയ ഒരു കൊളാഷാണ് റൊണാള്‍ഡോ പങ്കുവെച്ചത്. ‘ഞാന്‍ റെക്കോര്‍ഡുകള്‍ പിന്തുടരാറില്ല, റെക്കോര്‍ഡുകള്‍ എന്നെയാണ് പിന്തുടരുന്നത്’ എന്ന മാസ് ക്യാപ്ഷനോടെയാണ് അല്‍നസറിന്റെ നായകന്‍ ചിത്രം പോസ്റ്റ് ചെയ്തത്.

അല്‍ ഇത്തിഹാദിനെതിരെ നടന്ന മത്സരത്തിന് പിന്നാലെയാണ് റൊണാള്‍ഡോ ഗോള്‍ വേട്ടയില്‍ ഒന്നാമതെത്തിയത്. മത്സരത്തില്‍ രണ്ട് ഗോളുകളാണ് അല്‍ നസറിന്റെ നായകന്‍ അടിച്ചുകൂട്ടിയത്. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിലും 69-ാം മിനിറ്റിലുമാണ് റൊണാള്‍ഡോയുടെ ഗോളുകള്‍ പിറന്നത്. മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് അല്‍ നസര്‍ വിജയിക്കുകയും ചെയ്തു.

സൗദി ലീഗിലെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡില്‍ മൊറോക്കന്‍ ഫോര്‍വേര്‍ഡ് അബ്ദുറസാഖ് ഹംദല്ലയെയാണ് റൊണാള്‍ഡോ മറികടന്നത്. 2019ല്‍ ഹംദല്ല ഒരു സീസണില്‍ 34 ഗോളുകളാണ് അടിച്ചുകൂട്ടിയത്.

മറ്റൊരു അപൂര്‍വ്വ നേട്ടവും റൊണാള്‍ഡോയെ തേടിയെത്തി. നാല് വ്യത്യസ്ത ലീഗുകളിലെ ടോപ് സ്‌കോററാകുന്ന ആദ്യ താരമായി മാറിയിരിക്കുകയാണ് റൊണാള്‍ഡോ. സൗദി പ്രോ ലീഗിന് മുന്‍പ് ലാ ലീഗ, സീരി എ, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് എന്നീ ലീഗുകളിലാണ് റൊണാള്‍ഡോ ടോപ് സ്‌കോററായത്.

സീസണില്‍ രണ്ടാം സ്ഥാനത്താണ് റൊണാള്‍ഡോ നയിക്കുന്ന അല്‍ നസര്‍ ഫിനിഷ് ചെയ്തത്. അല്‍ ഇത്തിഹാദിനെതിരായ വിജയത്തോടെ 34 മത്സരങ്ങളില്‍ നിന്ന് 26 വിജയവും നാല് സമനിലയും നാല് പരാജയങ്ങളും അടക്കം 82 പോയിന്റാണ് അല്‍ നസറിന്റെ സമ്പാദ്യം. ലീഗിലെ ജേതാക്കളായ അല്‍ ഹിലാലിന് 14 പോയിന്റ് പിറകിലായാണ് അല്‍ നസറിന്റെ സ്ഥാനം.

Related posts

കുവൈത്തില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം; ആളപായമില്ല

Aswathi Kottiyoor

പൊലീസ് സ്റ്റേഷനില്‍ മദ്യപിച്ച് ബഹളമുണ്ടാക്കി; നടന്‍ വിനായകന്‍ അറസ്റ്റില്‍

Aswathi Kottiyoor

അഫ്സാനക്കും സമ്മയ്ക്കും ഇനി സ്കൂള്‍ മുടങ്ങില്ല, ഹൈക്കോടതി ഇടപെട്ട് വൈദ്യപരിശോധന; ജനനസര്‍ട്ടിഫിക്കറ്റ് ലഭിച്ചു

Aswathi Kottiyoor
WordPress Image Lightbox