26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • റാന്നിയിൽ വ്യാപക മോഷണം; വീട്ടിലെ ഓട്ടുരുളി വരെ കൊണ്ടുപോയി, പള്ളികൾ കുത്തിത്തുറന്ന് പണം തട്ടി
Uncategorized

റാന്നിയിൽ വ്യാപക മോഷണം; വീട്ടിലെ ഓട്ടുരുളി വരെ കൊണ്ടുപോയി, പള്ളികൾ കുത്തിത്തുറന്ന് പണം തട്ടി


പത്തനംതിട്ട: റാന്നി ഇടമുറിയിൽ വ്യാപക മോഷണം. പള്ളികൾ കുത്തിത്തുന്ന് പണം അപഹരിച്ച മോഷ്ടാക്കൾ വീടുകളിൽ ഇരുന്ന ഓട്ടുരുളി വരെ അടിച്ചുകൊണ്ടുപോയി.

നാട്ടുകാരിയായ ലൈലയുടെ വീട്ടിലെ ഓട്ടുരുളി അടച്ചുമാറ്റിയ കള്ളൻ ചായ്പ്പിൽ കിടന്ന കമ്പിപ്പാരയും കൈക്കലാക്കി. അത് ഉപയോഗിച്ച് ബാക്കി സ്ഥലങ്ങളിൽ മോഷണത്തിന് ഇറങ്ങിയെന്നാണ് റാന്നി പൊലീസ് കരുതുന്നത്. നേരെ പോയത് ഇടമുറി എബനേസർ മാർത്തോമ്മ പള്ളിയിലേക്ക്. കണ്ടതെല്ലാം വലിച്ചുവാരിയിട്ട് തപ്പി. ഒരു ചുക്കും കിട്ടിയില്ല. പക്ഷെ പള്ളിയിൽ നാശനഷ്ടമുണ്ടാക്കി.

തൊട്ടടുത്ത സെന്‍റ് ജോസഫ് കത്തോലിക്ക പള്ളിയിലാണ് പിന്നീട് കയറിയത്. കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ചു. പൂട്ടുപൊളിക്കാൻ നല്ലതുപോലെ പ്രയാസപ്പെട്ടെന്ന് വ്യക്തമാണ്. മൂന്ന് മാസമായി വിശ്വാസികൾ വഞ്ചിയിലിട്ട നേർച്ചപ്പണം മോഷണം പോയിട്ടുണ്ട്. കള്ളന്മാരെ ഉടൻ പിടികൂടുമെന്നാണ് റാന്നി പൊലീസ് അറിയിക്കുന്നത്

Related posts

പൊലീസ് സ്റ്റേഷന്‍ ജനസേവന കേന്ദ്രമാണെന്ന് ഉറപ്പാക്കണം; മുഖ്യമന്ത്രി

Aswathi Kottiyoor

കോഴിക്കോട് മെഡി കോളജിൽ വേണ്ടത്ര സ്പീച്ച് തെറാപ്പിസ്റ്റുകളില്ല; കോക്ലിയർ ഇംപ്ലാന്റേഷൻ അവതാളത്തിൽ

Aswathi Kottiyoor

തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം; അപേക്ഷിക്കാം*

Aswathi Kottiyoor
WordPress Image Lightbox