27.2 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • കോട്ടയത്ത് ഉരുൾപൊട്ടൽ, ഭരണങ്ങാനം വില്ലേജിൽ ഉരുൾപൊട്ടി വ്യാപക നാശനഷ്ടം; 7 വീടുകൾ തകർന്നു, ആളപായമില്ല
Uncategorized

കോട്ടയത്ത് ഉരുൾപൊട്ടൽ, ഭരണങ്ങാനം വില്ലേജിൽ ഉരുൾപൊട്ടി വ്യാപക നാശനഷ്ടം; 7 വീടുകൾ തകർന്നു, ആളപായമില്ല

കോട്ടയം: കോട്ടയത്ത് കനത്തമഴ വലിയ നാശം വിതയ്ക്കുന്നു. രാവിലെ മുതൽ തുടങ്ങിയ കനത്തമഴ സംബന്ധിച്ച് പുറത്തുവരുന്ന ഏറ്റവും പുതിയ വിവരം കോട്ടയത്ത് ഉരുൾപ്പൊട്ടലുണ്ടായി എന്നതാണ്. ഭരണങ്ങാനം വില്ലേജിൽ ഇടമറുക് ചൊക്കല്ല് ഭാഗത്താണ് ഉരുൾപൊട്ടലുണ്ടായത്. പ്രദേശത്ത് വ്യാപക നാശനഷ്ടം സംഭവിച്ചു. ഇവിടുത്തെ 7 വീടുകൾ ഉരുൾപ്പൊട്ടലിൽ തകർന്നു. ആളപായമില്ലെന്നത് ആശ്വാസമായി.

കോട്ടയത്ത് വിവിധ മേഖലകളിൽ വലിയ നാശനഷ്ടമാണ് ഇന്നത്തെ മഴയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തലനാട് മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ തകർന്നു. ഇവിടെ മണ്ണിനടിയിൽപ്പെട്ട് ഒരു ആട് ചത്തു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഈരാറ്റുപേട്ട നടക്കലിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പാലാ നഗരത്തിലടക്കം വെള്ളംകയറിയിട്ടുണ്ട്. അതേസമയം കോട്ടയത്തിനൊപ്പം എറണാകുളത്തും റെഡ് അലർട്ട് തുടരുകയാണ്.

Related posts

മഴ സാധ്യത ഇന്ന് 9 ജില്ലകളിൽ, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ ഏപ്രിൽ 3 വരെയുള്ള അറിയിപ്പ് ഇങ്ങനെ…

Aswathi Kottiyoor

മലപ്പുറം കോട്ടയ്ക്കലിൽ ഇടിമിന്നലേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

Aswathi Kottiyoor

നാല് ജില്ലകളിലെ സ്കൂളുകൾക്ക് കളക്ട‍മാർ അവധി പ്രഖ്യാപിച്ചു, മഴ കനക്കും; തമിഴ്നാട്ടിൽ ജാഗ്രത, ഓറഞ്ച് അലർട്ട്

Aswathi Kottiyoor
WordPress Image Lightbox