23.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • ‘ഭാരം 7 കിലോ കുറഞ്ഞു, കെറ്റോണിന്‍റെ അളവ് കൂടി’; ഇടക്കാല ജാമ്യം നീട്ടി നല്‍കണം, കെജ്രിവാള്‍ സുപ്രീം കോടതിയിൽ
Uncategorized

‘ഭാരം 7 കിലോ കുറഞ്ഞു, കെറ്റോണിന്‍റെ അളവ് കൂടി’; ഇടക്കാല ജാമ്യം നീട്ടി നല്‍കണം, കെജ്രിവാള്‍ സുപ്രീം കോടതിയിൽ

ദില്ലി: ദില്ലി മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ ഇടക്കാല ജാമ്യം ഏഴു ദിവസത്തേക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിരിവാള്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. ഏഴ് കിലോ ഭാരം കുറയുകയും കെറ്റോണിന്റെ അളവ് കൂടുകയും ചെയ്തതിനെ തുടര്‍ന്ന് മെഡിക്കല്‍ ടെസ്റ്റുകളുടെ ആവശ്യകത എടുത്തുപറഞ്ഞാണ് ജാമ്യം നീട്ടണമെന്ന് കെജരിവാള്‍ അപേക്ഷ നല്‍കിയത്.

ആരോഗ്യപ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇടക്കാല ജാമ്യം നീട്ടി നല്‍കമെന്ന് ആവശ്യപ്പെട്ട് കെജ്രിവാൾ ഹര്‍ജി സമർപ്പിച്ചത്. ഏഴ് കിലോ തൂക്കം കുറഞ്ഞ തനിക്ക് പിഇടി-സിടി സ്‌കാന്‍ അടക്കം മെഡിക്കല്‍ പരിശോധനകള്‍ ആവശ്യമാണെന്നും ജാമ്യം നീട്ടി നല്‍കണമെന്ന് കെജ്രിവാള്‍ ആവശ്യപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ കെജ്രിവാളിന് സുപ്രീംകോടതി ജൂണ്‍ 1 വരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. അപേക്ഷ ഉടൻ കോടതി പരിഗണിച്ചേക്കും. ജാമ്യം നീട്ടി ലഭിച്ചില്ലെങ്കിൽ കെജ്രിവാളിന് ജൂണ്‍ 2 ന് തീഹാര്‍ ജയിലിലേക്ക് മടങ്ങേണ്ടി വരും.

മാര്‍ച്ച് 21നാണ് ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. 50 ദിവസത്തെ ജയിൽ വാസത്തിന് ശേഷം മെയ് 10ന് ആണ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിക്കുന്നത്. സുപ്രീംകോടതി ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്.

Related posts

വീൽ ചെയറിലെത്തി ധ്യാനിന്‍റെ സിനിമ കണ്ട് ശ്രീനിവാസൻ

Aswathi Kottiyoor

ആറ്റുകാൽ പൊങ്കാല ഇന്ന്, വിശ്വാസികളുടെ തിരക്കിൽ തലസ്ഥാന നഗരം, പത്തരയ്ക്ക് പണ്ടാര അടുപ്പിൽ തീപകരും

Aswathi Kottiyoor

‘സീറ്റ് ബെൽറ്റ് ഇട്ടില്ല, ഇടിയുടെ ആഘാതത്തിൽ ഉദ്യോഗസ്ഥൻ പൊലീസ് ജീപ്പിന്‍റെ ചില്ല് തകർത്ത് തെറിച്ച് വീണു’

Aswathi Kottiyoor
WordPress Image Lightbox