27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • “മദ്യനയത്തിന്‍റെ പ്രാരംഭ ചർച്ചകൾ പോലും ആയിട്ടില്ല”; സർക്കാർ ഗൗരവത്തോടെ കാണുന്നുവെന്ന് എം.ബി രാജേഷ്
Uncategorized

“മദ്യനയത്തിന്‍റെ പ്രാരംഭ ചർച്ചകൾ പോലും ആയിട്ടില്ല”; സർക്കാർ ഗൗരവത്തോടെ കാണുന്നുവെന്ന് എം.ബി രാജേഷ്


\തിരുവനന്തപുരം: പുതിയ മദ്യനയം നടപ്പാക്കുന്നതിന് സംസ്ഥാനത്തെ ഓരോ ബാറുടമകളില്‍ നിന്നും രണ്ടര ലക്ഷം വീതം ആകെ 25 കോടി കോഴ വാങ്ങാന്‍ നീക്കമെന്ന വെളിപ്പെടുത്തല്‍ കേട്ടിരുന്നുവെന്നും,ശബ്ദരേഖ സർക്കാർ വളരെ ഗൗരവത്തോടെ കാണുന്നുവെന്നും എക്സൈസ് മന്ത്രി എം.ബിരാജേഷ് പറഞ്ഞു. മദ്യ നയത്തിന്‍റെ പ്രാരംഭ ചർച്ചകൾ പോലും ആയിട്ടില്ല.ഗൂഢാലോചന ഉണ്ടോ എന്ന് പരിശോധിക്കട്ടെ. സർക്കാർ ഏർപ്പെടുത്തിയ കർശന നടപടികളിൽ പലര്‍ക്കും അസ്വസ്ഥത ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

“പുറത്തുവന്ന ശബ്ദരേഖയുടെ ഉടമയുടെ ബാറിലും പരിശോധന നടന്നിട്ടുണ്ടോ എന്നും അറിയില്ല. ബാർ ഉടമകളുമായി എന്നല്ല, എക്സൈസ് പോളിസിയുമായി ബന്ധപ്പെട്ട ആരുമായും ചർച്ച നടത്തിയിട്ടില്ല. കഴിഞ്ഞ സർക്കാറല്ല ഈ സർക്കാർ. നിയമസഭ തുടങ്ങുകയല്ലേ, പ്രതിപക്ഷത്തെ അവിടെ വച്ച് കാണാമെന്നും എം.ബി രാജേഷ് പറഞ്ഞു. പ്രതിപക്ഷം രാജി ആവശ്യപ്പെട്ടിരുന്നല്ലോ എന്ന ചോദ്യത്തിന്, എന്തേ ആവശ്യപ്പെടാത്തതെന്ന് താൻ ചിന്തിക്കുകയായിരുന്നുവെന്നും അദ്ദേഹം മറുപടി നല്‍കി.

Related posts

ഷവർമ കഴിച്ചതിനെ തുടർന്ന് യുവാവ് മരിച്ചെന്ന പരാതി;ലെ ഹയാത്തിൽ നിന്ന് ഭക്ഷണം കഴിച്ച ആറുപേർക്ക് ആരോഗ്യപ്രശ്നങ്ങൾ

Aswathi Kottiyoor

കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറി അപകടം, പത്ത് പേര്‍ മരിച്ചു; അപകടം ഗുജറാത്തിലെ നദിയഡില്‍

Aswathi Kottiyoor

ഇന്ത്യയില്‍ സ്ഥിരീകരിച്ചത് ‘വാക്കിംഗ് ന്യുമോണിയ’; ചൈനയില്‍ നിന്നുള്ള ന്യുമോണിയ അല്ല…

Aswathi Kottiyoor
WordPress Image Lightbox