30.4 C
Iritty, IN
June 16, 2024
  • Home
  • Uncategorized
  • കൊല്ലങ്കോട് പുലിയുടെ മരണകാരണം ആന്തരിക രക്തസ്രാവവും ഹൃദയാഘാതവും; പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Uncategorized

കൊല്ലങ്കോട് പുലിയുടെ മരണകാരണം ആന്തരിക രക്തസ്രാവവും ഹൃദയാഘാതവും; പോസ്റ്റ്മോർട്ടം റിപ്പോർട്ട്


പാലക്കാട്: പാലക്കാട് കൊല്ലങ്കോട് കമ്പിവേലിയിൽ കുടുങ്ങിയ പുലി ചത്തത് ആന്തരിക രക്തസ്രാവവും ഹൃദയാഘാതവും മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കമ്പിയിൽ കുടുങ്ങി കിടന്നത് ആന്തരിക രക്തസ്രാവത്തിന് ഇടയാക്കി. ശ്വാസകോശത്തിനും ഹൃദയത്തിനും ഇടയിൽ രക്തം കട്ടപിടിച്ചു. ഇതു മൂലം ഹൃദയാഘാതം സംഭവിച്ചതായിട്ടാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ മയക്കുവെടിയുടെ മരുന്നിൻ്റെ അംശം ശരീരത്തിൽ കണ്ടെത്താനായില്ല. പിൻവശത്തെ ഇടത്തേ കാലിനാണ് മയക്കുവെടി വെച്ചിരുന്നത്. അത് ശരീരത്തിൽ തട്ടി തെറിച്ചു പോയിരുന്നു.

Related posts

ക്ഷേമ പെൻഷൻ വിതരണത്തിനുള്ള സഹകരണ കൺസോര്‍ഷ്യത്തില്‍ പ്രതീക്ഷിച്ചത് 2000 കോടി, ഇതുവരെ കിട്ടിയത് 600കോടി മാത്രം

Aswathi Kottiyoor

മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതി ട്രെയിനിൽ നിന്നും ചാടി ജീവനൊടുക്കി; സംഭവം വിചാരണക്ക് ശേഷം തിരികെ പോകുന്നവഴി

Aswathi Kottiyoor

വ്യാജ രേഖകൾ നിര്‍മിച്ച് കോടികള്‍ തട്ടി; കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

Aswathi Kottiyoor
WordPress Image Lightbox