23 C
Iritty, IN
June 23, 2024
  • Home
  • Uncategorized
  • ഇൻസ്റ്റഗ്രാം റീൽ ഷൂട്ട് ചെയ്യാൻ 100 അടി ഉയരത്തിൽ നിന്ന് വെള്ളത്തിലേക്ക് ചാടി; 18 കാരൻ മരിച്ചു
Uncategorized

ഇൻസ്റ്റഗ്രാം റീൽ ഷൂട്ട് ചെയ്യാൻ 100 അടി ഉയരത്തിൽ നിന്ന് വെള്ളത്തിലേക്ക് ചാടി; 18 കാരൻ മരിച്ചു


റാഞ്ചി: ഇൻസ്റ്റഗ്രാം റീൽ ഷൂട്ട് ചെയ്യാൻ 100 അടി ഉയരത്തിൽ നിന്ന് ചാടിയ 18കാരൻ മരിച്ചു. പാറമടയ്ക്ക് മുകളിൽ നിന്ന് വെള്ളത്തിലേക്ക് ചാടിയ യുവാവിനാണ് ദാരുണാന്ത്യം സംഭവിച്ചത്. തൗസിഫ് എന്ന യുവാവാണ് മരിച്ചത്. ജാർഖണ്ഡിലെ സാഹിബ്ഗഞ്ച് ജില്ലയിലാണ് സംഭവം.

കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു തൗസിഫ്. തുടർന്ന് റീൽസ് ഷൂട്ട് ചെയ്യാനായി ക്വാറിക്ക് മുകളിൽ കയറി. നൂറടിയോളം പൊക്കത്തിൽ നിന്നാണ് യുവാവ് ചാടിയത്. കൂട്ടുകാർ വീഡിയോ എടുത്തു. നീന്താൻ ശ്രമിക്കുന്നതിനിടെ യുവാവ് മുങ്ങിപ്പോവുകയായിരുന്നു. രക്ഷിക്കാൻ കൂട്ടുകാർ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് നാട്ടുകാരെയും പൊലീസിനെയും അറിയിച്ചു. തെരച്ചിലിനിടെ മൃതദേഹം കണ്ടെത്തി. ഇത്രയും ഉയരത്തിൽ നിന്ന് ചാടിയതിനാൽ നിയന്ത്രണം നഷ്ടപ്പെട്ട യുവാവ് മുങ്ങിമരിക്കുകയായിരുന്നെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വിജയ് കുമാർ കുശ്‍വാഹ പറഞ്ഞു.

Related posts

‘പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാൻ’; കെ മുരളീധരനെ അനുകൂലിച്ച് കോഴിക്കോട് വീണ്ടും ഫ്ലെക്സ്

Aswathi Kottiyoor

ഇസ്സുദ്ദീൻ ഉണ്ണുന്നത് ഒരുപഞ്ചായത്തിൽ, ഉറങ്ങുന്നത് മറ്റൊരു പഞ്ചായത്തിൽ; 2 പഞ്ചായത്തുകളിൽ ഒരുവീട്, പൊല്ലാപ്പ്

Aswathi Kottiyoor

കെഎംസിസി നന്മ വറ്റാത്ത ഉറവിടം ; അഡ്വക്കേറ്റ് അബ്ദുൽ കരീം ചേലേരി

Aswathi Kottiyoor
WordPress Image Lightbox