27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽ തെറിച്ചുവീണു; 22 വയസുകാരൻ മരിച്ചു
Uncategorized

ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽ തെറിച്ചുവീണു; 22 വയസുകാരൻ മരിച്ചു

തിരുവനന്തപുരം: പാറശ്ശാലയിൽ ബൈക്ക് നിയന്ത്രണം വിട്ടു യുവാവിന് ദാരുണാന്ത്യം. പാറശ്ശാല, പുത്തൻകട അശോകൻ – ബിന്ദു ദമ്പതികളുടെ മകൻ നന്ദു (22) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിക്ക് പാറശാല, പൊൻവിള റോഡ് വഴി ബൈക്കിൽ വരുകയായിരുന്ന യുവാവ് ബൈക്ക് നിയന്ത്രണം വിട്ടതിനെ തുടർന്ന് റോഡിൽ തെറിച്ചു വീഴുകയായിരുന്നു. ഉടൻ പാറശ്ശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകിയശേഷം തിരുവനന്തപുര മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Related posts

ചെപ്പോക്കില്‍ വീണ് ചെന്നൈ; പഞ്ചാബിന്റെ ജയം 7 വിക്കറ്റിന്

മാനന്തവാടി -പേര്യ ചുരം-നിടുംപൊയിൽ വഴിയുള്ള ഗതാഗതം ഇന്ന് (17/8/2022)മുതൽ പുനഃസ്ഥാപിക്കും*

Aswathi Kottiyoor

ജീവനക്കാരില്ല; കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

Aswathi Kottiyoor
WordPress Image Lightbox