29.3 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • ‘അപകടത്തിലാണെങ്കിലും 2 പേരെ കൊന്നാല്‍ ഇതാണോ ശിക്ഷ’; വിവാദത്തിനിടെ 17കാരന്‍റെ ജാമ്യാപേക്ഷയില്‍ പുനപരിശോധന
Uncategorized

‘അപകടത്തിലാണെങ്കിലും 2 പേരെ കൊന്നാല്‍ ഇതാണോ ശിക്ഷ’; വിവാദത്തിനിടെ 17കാരന്‍റെ ജാമ്യാപേക്ഷയില്‍ പുനപരിശോധന


മുംബൈ: പുണെയിൽ മദ്യപിച്ച് ആഡംബര കാറോടിച്ച് രണ്ടുപേരുടെ മരണത്തിനിടയാക്കിയ പതിനേഴുകാന്റെ ജാമ്യത്തിൽ പുനപരിശോധന ഹർജിയുമായി പൊലീസ്. ഇയാള്‍ക്ക് ജാമ്യം നല്‍കിയതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ സജീവമാകുന്നതിനിടയ്ക്കാണ് പൊലീസിന്‍റെ നീക്കം.പൊലീസിന്റെ ഹർജിയിൽ പ്രതി ജൂവനൈൽ ജസ്റ്റിസ് ബോ‍ർഡിനു മുമ്പില്‍ ഹാജരായി. അപകടത്തെക്കുറിച്ച് ഉപന്യാസം എഴുതണമെന്നതടക്കം വിചിത്രമായ വ്യവസ്ഥകളോടെ കൗമാരക്കാരനെ ജാമ്യത്തിൽ വിട്ടതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്.

ഇതിനിടെ മദ്യപിച്ച് വാഹനമോടിച്ച വകുപ്പ് കൂടി പ്രതിക്കെതിരെ ചുമത്തി. 25 വയസ് പൂർത്തിയാകും വരെ ഇയാൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നത് ട്രാൻസ്പോർട്ട് കമ്മിഷണർ വിലക്കിയിട്ടുണ്ട്. അപകടത്തിന് മുമ്പ് പുണെയിലെ രണ്ട് പബ്ബുകളിൽ മദ്യപാനത്തിനായി പതിനേഴുകാരനും സുഹൃത്തുക്കളും 48,000 രൂപ ചെലവാക്കിയെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. അതേസമയം, റിയൽ എസ്റ്റേറ്റ് ഇടപാടുകാരനായ പ്രതിയുടെ അച്ഛനെ സംരക്ഷിക്കാനും കേസ് അട്ടിമറിക്കാനും രാഷ്ട്രീയ ഇടപെടൽ ഉണ്ടായെന്ന് പ്രതിപക്ഷം ആരോപിച്ചു.

Related posts

ഈ തൊപ്പി വീട്ടിൽ മതി, ജോലിക്കിടയിൽ മതം വേണ്ട’: കണ്ടക്ടറോട് യുവതി

Aswathi Kottiyoor

കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം: 12 പേർക്ക് പരിക്ക്……

Aswathi Kottiyoor

സ്വന്തം വീട്ടിൽ കൺമുന്നിൽ ഭര്‍ത്താവ് അനന്തരവന്റെ കുത്തേറ്റ് മരിച്ചു; പിന്നാലെ ഭാര്യ ഹൃദയംപൊട്ടി മരിച്ചു

Aswathi Kottiyoor
WordPress Image Lightbox