24.5 C
Iritty, IN
November 28, 2023
  • Home
  • Uncategorized
  • കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം: 12 പേർക്ക് പരിക്ക്……
Uncategorized

കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം: 12 പേർക്ക് പരിക്ക്……

കോഴിക്കോട്: വടകര കുഞ്ഞിപ്പള്ളിയിൽ അമിതവേഗതയിലെത്തിയ കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. 12 പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇന്ന് ഇന്ന് രാവിലെ 8.30ഓടെയായിരുന്നു സംഭവം…….

തൃശൂരിൽ നിന്നും തലശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും തലശേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ‘പ്രതിക’ ബസുമാണ് കൂട്ടിയിടിച്ചത്…..
ഇടിയുടെ ആഘാതത്തിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർ സ്റ്റിയറിംങ്ങിനുളളിലായി കുടുങ്ങി. ബസ് വെട്ടി പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. പരുക്കേറ്റവരെ വടകര ജില്ലാ ആശുപത്രി, പാർക്കോ ആശുപത്രി, മാഹി ഗവ. ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. വടകരയിൽ നിന്നും അഗ്നി രക്ഷ സേനയും ചോമ്പാല പൊലീസും സംഭവ സ്ഥലത്തെത്തി…….

Related posts

നെഹ്‌റു ട്രോഫി വള്ളം കളി: മാസങ്ങള്‍ കഴിഞ്ഞും ബോണസും സമ്മാനത്തുകയും നൽകാതെ സർക്കാർ; ക്ലബുകള്‍ സാമ്പത്തിക പ്രതിസന്ധിയില്‍

Aswathi Kottiyoor

റെൻസ്ഫെഡ് സംസ്ഥാനസമ്മേളനം നടത്തി

Aswathi Kottiyoor

കോട്ടയത്തെ വ്യാപാരിയുടെ ആത്മഹത്യ; കർണാടക ബാങ്ക് ജീവനക്കാര്‍ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് കുടുംബം

Aswathi Kottiyoor
WordPress Image Lightbox