27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കേരള വ്യാപാരി വ്യവസായി അടക്കാത്തോട് യൂണിറ്റിന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും
Uncategorized

കേരള വ്യാപാരി വ്യവസായി അടക്കാത്തോട് യൂണിറ്റിന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അടയ്ക്കാത്തോട് യൂണിറ്റിന്റെ വാർഷിക പൊതുയോഗവും 2024-2026 വർഷത്തേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പും മെയ് 27 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ ജില്ലാ-മേഖലാ നേതാക്കളുടെ നേതൃത്വത്തിൽ അടയ്ക്കാത്തോട് വ്യാപാരഭവനിൽ വെച്ച് നടക്കും.

പതാക ഉയർത്തലിനു ശേഷം KVVES അടയ്ക്കാത്തോട് യൂണിറ്റ് പ്രസിഡന്റ് യാസിൻ കാവുങ്കൽ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി സെയ്‌തുകുട്ടി വെട്ടുകല്ലുംകുഴിയിൽ സ്വാഗതം പറയുകയും സംസ്ഥാന സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. തുടർന്ന് മുതിർന്ന വ്യാപാരികളെയും, SSLC, പ്ലസ് ടു പരീക്ഷയിൽ വിജയികളായ വ്യാപാരികളുടെ മക്കളെയും ആദരിക്കും. ശേഷം പ്രവർത്തന റിപ്പോർട്ടും, വരവ് – ചെലവ് കണക്ക് അവതരിപ്പിക്കലും,2024-2026 വർഷത്തേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുക്കലും നടക്കും.KVVES യൂണിറ്റ് നേതാക്കളായ എസ്. ജെ തോമസ്, സി എം ജോസഫ്, പ്രജിത്ത് പൊനോൻ, മനോജ്‌, ദീപേഷ്, ഉലഹന്നാൻ KVVES അടക്കാത്തോട് യൂത്ത് വിംഗ് പ്രസിഡന്റ് ജോമേഷ്, വനിതാ വിംഗ് ജനറൽ സെക്രട്ടറി ഷേർലി എന്നിവർ ആശംസ അർപ്പിച്ച് സംസാരിക്കുകയും,യൂണിറ്റ് സെക്രട്ടറി വി. ഐ സാലി നന്ദി പറയുകയും ചെയ്യും.

Related posts

*ഇരിട്ടി ഉപജില്ല എല്‍ പി,യു പി വിഭാഗങ്ങളുടെ അത്‌ലറ്റിക് മത്സരങ്ങള്‍ തൊണ്ടിയില്‍ ജിമ്മി ജോര്‍ജ് സ്‌റ്റേഡിയത്തില്‍ നടന്നു*

Aswathi Kottiyoor

പൗരത്വ നിയമ ഭേദഗതിയനുസരിച്ച് അപേക്ഷിക്കാന്‍ വെബ് സൈറ്റ് സജ്ജമായി,സ്വന്തം മൊബൈൽ നമ്പറും ഇമെയിലും നിർബന്ധം

Aswathi Kottiyoor

കെഎസ്ആർടിസിയിൽ ഓണം ബോണസുണ്ടാകില്ല; ജൂലൈ മാസത്തെ പകുതി ശമ്പളം നൽകും

Aswathi Kottiyoor
WordPress Image Lightbox