27.4 C
Iritty, IN
June 29, 2024
  • Home
  • Uncategorized
  • ശിവപുരം പുത്തൻകുളം നവീകരണ പ്രവൃത്തികൾ ആരംഭിച്ചു
Uncategorized

ശിവപുരം പുത്തൻകുളം നവീകരണ പ്രവൃത്തികൾ ആരംഭിച്ചു


മട്ടന്നൂർ : ശിവപുരം ടൗണിലെ പുത്തൻകുളത്തിന്റെ നവീകരണ പ്രവർത്തികൾ ആരംഭിച്ചു. വർഷങ്ങളായി ഉപയോഗ ശൂന്യമായി കിടക്കുന്ന കുളം 60 ലക്ഷം രൂപ ചിലവിലാണ് നവീകരിക്കുന്നത്. ഉരുവച്ചാൽ – കാക്കയങ്ങാട് റോഡിൽ ശിവപുരം ടൗണിലാണ് പുത്തൻകുളം സ്ഥിതി ചെയ്യുന്നത്. വർഷങ്ങളേറയായി നഗര മധ്യത്തിൽ തെളിനീരില്ലാതെ മാലിന്യവും പേറി പുത്തൻ കുളം വിരൂപയായി നിൽക്കാൻ തുടങ്ങിയിട്ട്. മഴക്കാലത്ത് പ്രദേശത്തെ മലിനജലം ഒഴുകിയെത്തി കെട്ടിക്കിടക്കുന്ന സ്ഥിതിയായതോടെയാണ് പഞ്ചായത്തും പ്രദേശവാസികളും നവീകരണമെന്ന ആവശ്യം വർഷങ്ങളായി മുന്നോട്ടുവച്ചത്. പട്ടണത്തിന് സൗന്ദര്യം നൽകി പുത്തൻ കുളത്തെ നവീകരിച്ച്  അതിന്റെ പ്രൗഡിയിൽ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മാലൂർ പഞ്ചായത്ത്  സ്ഥലം എക്ക്  നിവേദനം നൽകിയിരുന്നു. തുടർന്നാണ് ആസ്തി വികസന ഫണ്ടിൽ നിന്നും രണ്ട് ഘട്ടങ്ങളിലായി 60 ലക്ഷം രൂപ പുത്തൻകുളം നവീകരണത്തിനായി അനുവദിച്ചത് .

നിലവിൽ കുളത്തിന് സമീപമുള്ള മരങ്ങളൊക്കെ മുറിച്ച്, കുളത്തിലെ ചെളി നീക്കി. അതോടൊപ്പം ചെങ്കല്ല് കൊണ്ട് കെട്ടുന്ന പ്രവർത്തി ആരംഭിച്ചു കഴിഞ്ഞു. ആദ്യഘട്ട നിർമ്മാണ ഭരണാനുമതി ലഭിച്ച 25 ലക്ഷം രൂപയുടെ പ്രവർത്തികളാണ് പുരോഗമിക്കുന്നത്.
കുളത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നത്തോടെ നഗര സൗന്ദര്യവൽക്കരണവും നടക്കും.

Related posts

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; ഇ.ഡിക്ക് മുന്നിൽ ഹാജരാകുമെന്ന് എ.സി മൊയ്തീൻ.

Aswathi Kottiyoor

നരബലി കേസ്; രണ്ടാം പ്രതി ലൈല ഭഗവൽസിങ്ങിന്‍റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി

Aswathi Kottiyoor

വീട്ടുകാരോട് പിണങ്ങി 16കാരി സുഹൃത്തിനൊപ്പം ചുരമിറങ്ങി, കുന്നംകുളത്ത് നിന്ന് കുട്ടിയെ കണ്ടെത്തി പൊലീസ്

Aswathi Kottiyoor
WordPress Image Lightbox