23.9 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • വിസ വാഗ്ദാനം നൽകി തട്ടിപ്പ് ;കേളകം സ്വദേശിയുടെ പരാതിയിൽ നാലു പേർക്കെതിരെ കേസ്
Uncategorized

വിസ വാഗ്ദാനം നൽകി തട്ടിപ്പ് ;കേളകം സ്വദേശിയുടെ പരാതിയിൽ നാലു പേർക്കെതിരെ കേസ്

കേളകം: യുറോപ്പിലെ മാൾട്ടയിലേക്ക് വിസ വാഗ്ദാനം നൽകി 2, 20,000 രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ നാലുപേർക്കെതിരെ വഞ്ചനാകുറ്റത്തിന് പോലീസ് കേസെടുത്തു. കണിച്ചാർ കൊളക്കാട് സ്വദേശി മുണ്ടക്കൽ ഹൗസിൽ വിനിൽ എം.ജോസിൻ്റെ പരാതിയിലാണ് ഏറണാകുളം ചക്കരപ്പറമ്പിലെ ഡ്രീം പാഷനേറ്റ് സ്ഥാപനത്തിലെ ഓഫീസ് സ്റ്റാഫ് കാർത്തിക, മാനേജിംഗ് പാർട്‌ണർമാരായ റിജുൻ, ദിവിഷാദ്, ഓഫീസ് സ്റ്റാഫ് ദേന എന്നിവർക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തത്.2022 ആഗസ്‌ത്‌ മുതൽ ഇക്കഴിഞ്ഞ ഒക്ടോബർ മാസം 30നുമിടയിൽ മാൾട്ടയിലേക്ക് വിസ വാഗ്ദാനം നൽകി പരാതിക്കാരനിൽ നിന്നും 2,20,000 കൈപറ്റിയ പ്രതികൾ പിന്നീട് വിസയോ കൊടുത്ത പണമോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

Related posts

കരുവന്നൂർ തട്ടിപ്പിൽ വായ്‌പ അടച്ചവരുടെ ആധാരം തിരികെ നൽകാൻ കോടതി നിർദേശം

Aswathi Kottiyoor

ബസ്സിലെ മെമ്മറികാർഡ് കിട്ടിയെങ്കിൽ പാർട്ടി കുടുങ്ങുമായിരുന്നു, മേയര്‍ക്കെതിരെ ജില്ലാകമ്മറ്റിയില്‍ വിമര്‍ശനം

Aswathi Kottiyoor

മണ്ഡലകാലം; 13 ദിവസം കൊണ്ട് മല ചവിട്ടിയത് 7 ലക്ഷത്തിലധികം തീർത്ഥാടകർ

Aswathi Kottiyoor
WordPress Image Lightbox