27.1 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • ചെമ്പ് ഖനിയിലെ ലിഫ്റ്റ് തകർന്നു, 64 അടി താഴ്ചയിൽ കുടുങ്ങിയത് 14 പേർ, മൂന്ന് പേരെ രക്ഷപ്പെടുത്തി
Uncategorized

ചെമ്പ് ഖനിയിലെ ലിഫ്റ്റ് തകർന്നു, 64 അടി താഴ്ചയിൽ കുടുങ്ങിയത് 14 പേർ, മൂന്ന് പേരെ രക്ഷപ്പെടുത്തി

ജയ്പൂർ: രാജസ്ഥാനിലെ ചെമ്പ് ഖനിയിലെ ലിഫ്റ്റ് തകർന്ന് കുടുങ്ങിയ 14 പേരിൽ മൂന്ന് പേരെ രക്ഷിച്ചു. ബുധനാഴ്ച പുലർച്ചെയോടെയാണ് ലിഫ്റ്റ് തകർന്ന് മണിക്കൂറുകൾക്ക് ശേഷം മൂന്ന് പേരെ രക്ഷിക്കാനായത്. രാജസ്ഥാനിലെ നീം കാ താന ജില്ലയിലെ ചെമ്പ് ഖനിയിലാണ് അപകടമുണ്ടായത്. ഖനിയിലെ ജോലിക്കാർക്ക് പുറമേ കൊൽക്കത്തയിൽ നിന്നുള്ള വിജിലൻസ് സംഘവും ഖേത്രി കോർപ്പറേഷന്റെ മുതിർന്ന ജീവനക്കാരടക്കമാണ് ഖനിക്കുള്ളിൽ കുടുങ്ങിയത്.

ഹിന്ദുസ്ഥാൻ കോർപ്പർ ലിമിറ്റഡിന്റെ കോലിഹാൻ ഖനിയിലാണ് ഇന്നലെ രാത്രി അപകടമുണ്ടായത്. ഖേത്രി മേഖലയിലാണ് അപകടമുണ്ടായ ഖനി സ്ഥിതി ചെയ്യുന്നത്. ആംബുലൻസും മെഡിക്കൽ സംഘവും അപകട മേഖലയിൽ തമ്പടിച്ചിരിക്കുകയാണ്. ഭൂ നിരപ്പിൽ വിന്ന് 64 അടി താഴ്ചയിലാണ് നിലവിൽ തൊഴിലാളികൾ അടക്കമുള്ളവർ കുടുങ്ങിയിട്ടുള്ളത്. പുറത്തെടുത്ത ഉടൻ തന്നെ കുടുങ്ങിക്കിടക്കുന്നവരെ ജയ്പൂരിലേക്ക് ചികിത്സയ്ക്കെത്തിക്കാനാണ് നീക്കം. 15ഓളം ആംബുലൻസുകളാണ് പ്രദേശത്ത് തയ്യാറാക്കി നിർത്തിയിട്ടുള്ളത്.

Related posts

ക്വാറിയും ക്രഷറും വാഗ്ദാനം ചെയ്ത് തട്ടിപ്പ്: കസ്റ്റഡിയിലെടുത്ത കർണ്ണാടക സ്വദേശി കുഴഞ്ഞു വീണു മരിച്ചു.

Aswathi Kottiyoor

‘നേതാക്കള്‍ക്കെതിരെ ഭീഷണിക്കത്ത് തയാറാക്കിയതിന് പിന്നില്‍ സത്താര്‍ പന്തല്ലൂര്‍’; ഗുരുതര ആരോപണവുമായി പാണക്കാട് കുടുംബാംഗം

Aswathi Kottiyoor

വെറും 12 വയസ്സ്, ഡി​ഗ്രിക്ക് ന്യൂയോർക്ക് സർവകലാശാലയിൽ, വിഷയം ഫിസിക്സ്, കണക്ക്; അത്ഭുതമായി ഇന്ത്യൻ വിദ്യാർഥി

Aswathi Kottiyoor
WordPress Image Lightbox