23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • മക്കളുപേക്ഷിച്ചു, എങ്ങോട്ട് പോകണമെന്നറിയാതെ ചോര്‍ന്നൊലിക്കുന്ന പ്ലാസ്റ്റിക് കൂരയ്ക്കുള്ളില്‍ വൃദ്ധ ദമ്പതികള്‍
Uncategorized

മക്കളുപേക്ഷിച്ചു, എങ്ങോട്ട് പോകണമെന്നറിയാതെ ചോര്‍ന്നൊലിക്കുന്ന പ്ലാസ്റ്റിക് കൂരയ്ക്കുള്ളില്‍ വൃദ്ധ ദമ്പതികള്‍


ഇടുക്കി: മക്കള്‍ ഉപേക്ഷിച്ചതോടെ എങ്ങോട്ടുപോകണമെന്നറിയാതെ പ്ലാസ്റ്റിക്ക് കൂരക്കുള്ളില്‍ ജീവിതം തള്ളിനീക്കുകയാണ് ഇടുക്കി വണ്ടിപെരിയാറിലെ വൃദ്ധ ദമ്പതികളായ നെല്‍സണും സെല്‍വിയും. കിടപ്പിലായ സെല്‍വിയെ ചികില്‍സിക്കാൻ പോലും പണമില്ലെന്നതാണ് നെല്‍സന്‍റെ ഇപ്പോഴത്തെ ഏറ്റവും വലിയ സങ്കടം. ഇവരുടെ ദുരിതം കണ്ടതോടെ ഇപ്പോള്‍ നാട്ടുകാര്‍ സഹായം സ്വരൂപിക്കാന്‍ പ്രത്യേക കൂട്ടായ്മ രൂപികരിച്ചിട്ടുണ്ട്.

വലിയ പ്രതീക്ഷയോടെ വളർത്തിയ ആൺമക്കള്‍ വിവാഹ ശേഷം തിരിഞ്ഞുനോക്കിയില്ലെന്നാണ് ഇവര്‍ പറയുന്നത്. ആകെ സ്വന്തമായി ഉണ്ടായിരുന്ന വീടാണെങ്കില്‍ മരം വീണ് തകര്‍ന്നു. ഇതിനിടെ വെള്ളം കൊണ്ടുവരുന്നതിനിടെ വീണ് സെല്‍വി കിടപ്പിലുമായി. കൂലിവേലയെടുത്തായിരുന്നു നെല്‍സണ്‍ സെല്‍വിക്ക് മരുന്നു വാങ്ങിയിരുന്നത്. ഇപ്പോള്‍ ആരോഗ്യം ക്ഷയിച്ചു. ശ്വാസതടസമാണ് പ്രധാന പ്രശ്നം. ദിവസവും ഇത് പ്രസിന്ധിയുണ്ടാക്കുന്നു.

പലതവണ മക്കളെ സഹായത്തിന് വിളിച്ചുനോക്കിയെങ്കിലും അവര്‍ വന്നില്ലെന്ന് നിരാശയോടെ ഇരുവരും പറയുന്നു. ഇളയ മകന്‍ വല്ലപ്പോഴും പണം നല്‍കുമായിരുന്നു, ഇപ്പോള്‍ അതും നിലച്ച മട്ടാണ്. പണില്ലാത്തതിനാല്‍ വാടക വീടൊഴിഞ്ഞു. തകർന്നുകിടക്കുന്ന വീടിന് മുമ്പില്‍ ഒരു താല്‍ക്കാലിക ഷെഡ്ഡ് വെച്ച് കഴിയുകയാണ് ഇരുവരും.

ചെറിയൊരു ചാറ്റൽ മഴ പെയ്താൽ പോലും ഈ ഷെഡ്ഡ് ചോര്‍ന്നൊലിക്കും, വൈദ്യുതിയുമില്ല. റേഷൻ കടയിൽ നിന്ന് കിട്ടുന്ന അരി മാത്രമാണ് ആകെയുള്ള ആശ്വാസം. എല്ലാവരും ചോറ് കഴിക്കുമ്പോള്‍ നമുക്ക് ഉള്ളതുകൊണ്ട് കഞ്ഞിയാക്കി കഴിക്കാം എന്ന് കരുതുമെന്ന് നെല്‍സൺ പറയുന്നത് കേള്‍ക്കുമ്പോള്‍ ആരിലും അതൊരു നൊമ്പരമേ പടര്‍ത്തൂ.

പെൻഷനെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്നാണ് നിരാശയോടെ സെല്‍വി പറയുന്നത്. അങ്ങനെയൊരു സഹായവും സര്‍ക്കാരില്‍ നിന്ന് ഇവര്‍ക്ക് കിട്ടുന്നില്ല. പെൻഷനെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്നാണ് നിരാശയോടെ സെല്‍വി പറയുന്നത്. അങ്ങനെയൊരു സഹായവും സര്‍ക്കാരില്‍ നിന്ന് ഇവര്‍ക്ക് കിട്ടുന്നില്ല പ്രായമായവരാണ്, ആരോഗ്യപ്രശ്നങ്ങളാല്‍ അവശരായവര്‍. ഭക്ഷണവും മരുന്നുമൊന്നും കൃത്യം കിട്ടാത്തതിനാല്‍ ഇരുവരുടെയും നില മോശമാകുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. തങ്ങളാല്‍ കഴിയുന്ന സഹായം അവര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ അത് എത്ര പ്രയാസങ്ങളെ അകറ്റാൻ ഉപകരിക്കും!
സര്‍ക്കാരില്‍ നിന്നും അതുപോലെ സുമനസുകളില്‍ നിന്നും എന്തെങ്കിലും സഹായമെത്തുമെന്ന പ്രതീക്ഷയിലാണ് ഇവരിപ്പോള്‍.

നെല്‍സണെയും സെല്‍വിയെയും സഹായിക്കാൻ താല്‍പര്യപ്പെടുന്നവര്‍ക്കായി അവരുടെ അക്കൗണ്ട് വിശദാംശങ്ങള്‍:-

Name : Selvi N
Account Number : 67261258966
Branch : SBI Vandiperiyar
IFSC Code: SBIN0070126
Contact Number : 6235010271 (Nelson)

Related posts

മുസ്ലീം ലീഗ് നേതാവ് യൂ ഹൈദ്രോസ് ഇന്ന് നവകേരള വേദിയിലെത്തും

Aswathi Kottiyoor

സോളാർ പീഡനക്കേസിലെ സി.ബി.ഐ റിപ്പോർട്ടിൽ അന്വേഷണം വേണം: വി.ഡി സതീശൻ

Aswathi Kottiyoor

സംസ്ഥാനത്ത് സ്കൂൾ വാർഷിക പരീക്ഷകൾ മാർച്ച്‌ ഒന്നുമുതൽ

Aswathi Kottiyoor
WordPress Image Lightbox