27.1 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • കണ്ണൂരില്‍ റോഡരികില്‍ ബോംബ് പൊട്ടിത്തെറിച്ചു; ഐസ്ക്രീം ബോംബുകള്‍ പൊട്ടിയത് പൊലീസ് പട്രോളിംഗിനിടെ
Uncategorized

കണ്ണൂരില്‍ റോഡരികില്‍ ബോംബ് പൊട്ടിത്തെറിച്ചു; ഐസ്ക്രീം ബോംബുകള്‍ പൊട്ടിയത് പൊലീസ് പട്രോളിംഗിനിടെ


കണ്ണൂര്‍: ചക്കരക്കല്ലിൽ റോഡരികില്‍ ബോംബ് പൊട്ടിത്തെറിച്ചു. ബാവോട് ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. രണ്ട് ഐസ്ക്രീം ബോംബുകളാണ് പൊട്ടിയത്. പൊലീസ് പട്രോളിംഗിനിടെയാണ് ബോംബ് പൊട്ടിത്തെറിക്കുന്നത്. പ്രദേശത്ത് രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇന്നലെയും ഇവിടെ കൊടിതോരണങ്ങള്‍ കെട്ടുന്നതുമായി ബന്ധപ്പെട്ടും പ്രശ്നങ്ങളുണ്ടായി.

ഈ സാഹചര്യത്തിലാണ് പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കിയത്. ഇതിനിടെയാണ് ബോംബ് സ്ഫോടനം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Related posts

ചന്ദ്രയാൻ-3 ഇനി രണ്ടാഴ്ച ഉറക്കത്തിലേക്ക്; ഇന്ത്യയുടെ അഭിമാന ദൗത്യം താൽക്കാലികമായി നിശ്ചലമാകും; കാരണമിതാണ്…

Aswathi Kottiyoor

ബ്രഹ്മപുരത്ത് മനഃപൂര്‍വം തീയിട്ടതെന്ന് സതീശൻ; അന്വേഷണം നടക്കുന്നെന്ന് മന്ത്രി

Aswathi Kottiyoor

നവജാത ശിശുവിനെ ബക്കറ്റില്‍ ഉപേക്ഷിച്ച സംഭവം: യുവതിക്കെതിരെ കേസ്, കുഞ്ഞിന്റെ DNA പരിശോധിക്കും.*

Aswathi Kottiyoor
WordPress Image Lightbox