23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • പേരാവൂരിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ മർദ്ദിച്ചു; നാല് പേർക്കെതിരെ കേസ്
Uncategorized

പേരാവൂരിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ മർദ്ദിച്ചു; നാല് പേർക്കെതിരെ കേസ്

പേരാവൂർ: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ നാലംഗ സംഘം മർദ്ദിച്ചു. മേൽമുരിങ്ങോടി ബ്രാഞ്ച് സെക്രട്ടറി പി.ആർ. റിനീഷിനാണ് (37) മേൽമുരിങ്ങോടി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്ത് വെച്ച് ഞായറാഴ്ച രാത്രി ഒൻപതോടെ മർദ്ദനമേറ്റത്. മുഖത്ത് മുളകുപൊടി മിശ്രിതം എറിഞ്ഞ ശേഷമാണ് മർദ്ദനം. പരിക്കേറ്റ റിനീഷിനെ തലശേരി സഹകരണാസ്പത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നല്കി. റിനീഷിന്റെ പരാതിയിൽ മുരിങ്ങോടി സ്വദേശികളായ അരുൺ, പ്രണവ്, ബിനോജ്, ഒബാമ എന്ന വിനോദ് എന്നിവർക്കെതിരെ പേരാവൂർ പോലീസ് കേസെടുത്തു.

Related posts

കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് എട്ടിന്റെ ‘ചില്ലറപ്പണി’ കൊടുത്ത് പഞ്ചായത്ത് അംഗം

Aswathi Kottiyoor

കേന്ദ്രത്തിൽ നിന്ന് 4,000 കോടി; സംസ്ഥാനത്ത് ശമ്പളവും പെൻഷനും മുടങ്ങില്ല; ഓവർ ഡ്രൈഫ്റ്റിൽ നിന്ന് കരകയറി ട്രഷറി

Aswathi Kottiyoor

ഗവ. സ്കൂളിൽ അധ്യാപകൻ തൂങ്ങിമരിച്ച നിലയിൽ; 3 പേജുള്ള ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox