26.7 C
Iritty, IN
June 29, 2024
  • Home
  • Uncategorized
  • ഒമാനിൽ വാഹനാപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
Uncategorized

ഒമാനിൽ വാഹനാപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

സുഹാർ: ഒമാനിലെ സുഹാർ റൗണ്ട്​ എബൗട്ടിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളിയായ സുനിൽകുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച്​ സംസ്കരിക്കും. സുഹാർ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരുന്ന മൃതദേഹം എംബാം നടപടിക്കായി മസ്‌കത്തിൽ എത്തിച്ച്​ തിങ്കളാഴ്ച പുലർച്ചെ ഒമാൻ എയറിലാണ്​ നാട്ടിലേക്ക്​ കൊണ്ടുപോയത്​.

മൃതദേഹം ഭാര്യയുടെ നാടായ ഒറ്റപ്പാലം പാലപ്പുറത്തെ വീട്ടില്‍ സംസ്‌കരിക്കും. തൃശൂര്‍ സ്വദേശിയായ സുനില്‍ കുമാറിന്റെ മാതാപിതാക്കള്‍ നേരത്തെ മരിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റ ഭാര്യ ജീജ, കുട്ടികളായ മയൂര, നന്ദന എന്നിവർ ആശുപത്രിയിലായിരുന്നു. ഡിസ്ചാർജായ ഇവർ ബന്ധുവിന്റെ വീട്ടിലാണുള്ളത്.

അപകട വാർത്തയറിഞ്ഞ് നാട്ടിൽ നിന്ന് ജീജയുടെ സഹോദരി ഒമാനിൽ എത്തിയിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാവിലെയോടെയാണ്​ സുഹാർ ലിവ റൗണ്ട് എബൗട്ടിൽ ട്രക്ക്​ വാഹനങ്ങളിലിടിച്ചുണ്ടായ അകടത്തിൽ​ സുനിൽകുമാർ ഉൾപ്പെടെ മൂന്നുപേർ മരിച്ചത്​. അപകടത്തിൽ 15 പേർക്ക്​ പരിക്കേൽക്കുകയും ചെയ്തു. ട്രക്ക്​ ഇടിച്ചതിനെ തുടർന്ന്​ 11 വാഹനങ്ങളാണ്​ അപകടത്തിൽപ്പെട്ടത്​.

Related posts

വട്ടമല വ്യൂ പോയിന്‍റിലെ പാറയിൽ നിന്ന് സെൽഫി എടുക്കാൻ ശ്രമം; 100 അടി താഴ്ചയിലേക്ക് വീണ് നഴ്സിങ് വിദ്യാർത്ഥി

Aswathi Kottiyoor

കെഎസ്ആർടിസി ഡ്രൈവർ-മേയര്‍ തർക്കം; ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരെ നിയമനടപടിക്കൊരുങ്ങി ഡ്രൈവർ യദു

രക്ഷിക്കാനെറിഞ്ഞ സാരിയിൽ പിടിച്ചില്ല, ‘അച്ഛാ പോകല്ലേ’യെന്ന് അലറിക്കരഞ്ഞ് അമ്മു, കണ്ണീരിലാഴ്ത്തി പമ്പയിലെ അപകടം

Aswathi Kottiyoor
WordPress Image Lightbox