കാസർകോട്: രണ്ടു കോടിയുടെ സ്വര്‍ണം പിടികൂടി കാറില്‍ കടത്തുകയായിരുന്ന 2.04 കോടി രൂപ വരുന്ന 2838.35 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. കാസര്‍കോട് വച്ച് മംഗളൂരു സ്വദേശി ദേവരാജ് സേഠിൽ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്.
ഇന്ന് നെടുമ്പാശേരി വിമാനത്താവളത്തിലും വന്‍തോതില്‍ സ്വര്‍ണം പിടികൂടിയിരുന്നു. വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒന്നര കോടി രൂപ മൂല്യം വരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ദുബൈയിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി ഖാദർ മൈതീനാണ് സ്വര്‍ണം കടത്തിയത് ഇയാളുടെ പക്കൽ 2332 ഗ്രാം സ്വർണമാണ് ഉണ്ടായിരുന്നത്.
ജീൻസിനകത്ത് പ്രത്യേക അറ തീർത്ത് അതിനുള്ളിലാണ് സ്വർണ്ണം ഒളിപ്പിച്ചത്. രേഖകൾ നൽകി ഗ്രീൻ ചാനലിലൂടെ സ്വര്‍ണം കടത്താനായിരുന്നു പ്രതിയുടെ ശ്രമം. എന്നാൽ വിമാനത്താവളത്തിൽ വച്ച് ഇയാളെ കണ്ട കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി വിശദമായി പരിശോധിച്ചു. 20 സ്വർണ കട്ടികാണ് പ്രതിയിൽ നിനിന് കണ്ടെടുത്തത്. ജീൻസിലെ പോക്കറ്റിൽ തുന്നിചേർത്ത നിലയിലായിരുന്നു സ്വർണ്ണക്കട്ടികൾ. വിശദമായ അന്വേഷണം തുടങ്ങിയതായി കസ്റ്റംസ് അറിയിച്ചു.