24.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • തോറ്റാല്‍ പെട്ടി മടക്കാം, ആർസിബിക്ക് ഇന്ന് ജീവന്‍മരണ പോരാട്ടം; റിഷഭ് ഇല്ലാത്ത ഡല്‍ഹിക്കും അഗ്നിപരീക്ഷ
Uncategorized

തോറ്റാല്‍ പെട്ടി മടക്കാം, ആർസിബിക്ക് ഇന്ന് ജീവന്‍മരണ പോരാട്ടം; റിഷഭ് ഇല്ലാത്ത ഡല്‍ഹിക്കും അഗ്നിപരീക്ഷ


ബെംഗളൂരു: ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നേരിടും. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. മത്സര വിലക്കുള്ളതിനാൽ റിഷഭ് പന്തിന് പകരം അക്സർ പട്ടേലാണ് ഡൽഹിയെ നയിക്കുക. കണക്കുകളിൽ പ്ലേ ഓഫ് പ്രതീക്ഷ അവസാനിക്കാത്ത ഡൽഹിക്കും ആർസിബിക്കും ഇന്ന് ജീവൻമരണ പോരാട്ടമാണ്. തോൽക്കുന്നവർക്ക് പുറത്തേക്കുള്ള വാതിൽ തുറക്കും. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബാറ്റിംഗ് വെടിക്കെട്ടിനായി കാത്തിരിക്കുകയാണ് ആരാധകർ.

തോല്‍വിപ്പടയെന്ന് കളിയാക്കിയവർക്ക് മുന്നിൽ വൻ തിരിച്ചുവരവ് നടത്തി മറുപടി നൽകിയിരിക്കുകയാണ് ആർസിബി. സ്വന്തം തട്ടകത്തിൽ ലക്ഷ്യമിടുന്നത് തുടർച്ചയായ അഞ്ചാം ജയം. 12 മത്സരങ്ങളിൽ 10 പോയിന്‍റുള്ള ആർസിബിക്ക് വലിയ മാർജിനിൽ ജയിച്ചാൽ ആദ്യ നാലിൽ പോലും എത്താം. രാജസ്ഥാൻ, ചെന്നൈയെ തോൽപ്പിക്കുകയും വേണമെന്നേയുള്ളൂ. ബാറ്റിംഗിലും ബൗളിംഗിലും ടീം മെച്ചപ്പെട്ടതാണ് ആരാധകർക്ക് പ്രതീക്ഷ നൽകുന്നത്. വിരാട് കോലിയുടെ തകർപ്പൻ ഇന്നിംഗ്സുകളാണ് ആർസിബിയെ കരകയറ്റുന്നത്. ഹോം ഗ്രൗണ്ടിൽ വിൽ ജാക്സ് കൂടി മിന്നൽ ബാറ്റിംഗ് പുറത്തെടുത്താൽ ഡൽഹി ബൗളർമാർ വിയർക്കും. പഞ്ചാബിനെതിരെ രജത് പാടിദാറും കാമറൂൺ ഗ്രീനും ഫോമിലെത്തിയത് ബാറ്റിംഗിൽ കൂടുതൽ കരുത്തേകുന്നു. ഗ്ലെന്‍ മാക്സ്‍വെൽ ഇന്നും പുറത്തിരിക്കാനാണ് സാധ്യത. അടിവാങ്ങികൂട്ടുന്ന ബൗളർമാർ എന്ന ചീത്തപേരും ഒരു പരിധിവരെ മാറ്റാനായിട്ടുണ്ട് ആർസിബിക്ക്. മുഹമ്മദ് സിറാജും ലോക്കീ ഫെർഗ്യൂസനുമടക്കമുള്ള താരങ്ങൾ നന്നായി പന്തെറിഞ്ഞ് തുടങ്ങി.

Related posts

സി ഡബ്ല്യു എസ് എ പേരാവൂർ യൂണിറ്റ് സമ്മേളനം നടന്നു

Aswathi Kottiyoor

മറന്നുവെച്ച കണ്ണട എടുക്കാൻ ട്രെയിനിലേക്ക് കയറി, തിരിച്ചിറങ്ങവേ വീണ് കോട്ടയത്ത് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Aswathi Kottiyoor

2036 ഒളിമ്പിക്സിൽ തിരുവനന്തപുരത്ത് നിന്നുള്ള താരങ്ങളെ ഉറപ്പാക്കാൻ ശ്രമിക്കും: രാജീവ് ചന്ദ്രശേഖര്‍

Aswathi Kottiyoor
WordPress Image Lightbox