23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • കോപ്പ അമേരിക്ക കളിക്കാന്‍ നെയ്മറില്ല; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു
Uncategorized

കോപ്പ അമേരിക്ക കളിക്കാന്‍ നെയ്മറില്ല; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു

കോപ്പ അമേരിക്ക 2024 ടൂർണമെന്റിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. പരുക്ക് മൂലം സൂപ്പർ താരം നെയ്മർ ജൂനിയർ ടീമിൽ ഇല്ല. മധ്യനിര താരം കാസിമീറോയെയും ഒഴിവാക്കി. ടോട്ടനം താരം റിചാർലിസണും ടീമിൽ ഇടമില്ല. വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, റാഫീഞ്ഞ, അലിസൺ, എഡേഴ്സൺ, മാർക്കീനോസ് എന്നിവർ ടീമിൽ ഇടംപിടിച്ചു..ഒക്ടോബറില്‍ ഉറുഗ്വേയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ ഗുരുതര പരിക്കേറ്റ നെയ്മര്‍ ജൂനിയറിന് കോപ്പ അമേരിക്ക നഷ്ടമാവുമെന്ന റിപ്പോർട്ടുകൾ നേരത്തെയും വന്നിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനായ നെയ്മര്‍ തിരിച്ചെത്താന്‍ ഓഗസ്റ്റ് വരെ കാത്തിരിക്കേണ്ടിവരുമെന്ന് ബ്രസീല്‍ ടീം ഡോക്ടര്‍ റോഡ്രിഗോ ലാസ്മറും വ്യക്തമാക്കിയിരുന്നു. ജൂണ്‍ 21 മുതല്‍ ജൂലൈ 15 വരെയാണ് കോപ്പ അമേരിക്ക മത്സരങ്ങള്‍.

Related posts

കനല്‍ചാട്ടത്തിനിടെ വിദ്യാര്‍ത്ഥി തീ കൂനയിലേക്ക് വീണ സംഭവം; കേസെടുത്ത് പൊലീസ്

Aswathi Kottiyoor

സൂപ്പർവൈസറായ തന്നെ അനുസരിച്ചില്ല, കോൺക്രീറ്റ് മിക്സിങ് യന്ത്രത്തിനുള്ളിലിട്ട് തൊഴിലാളിയെ കൊന്ന സംഭവം; തെളിവെടുപ്പ് നടത്തി

ഹെൽത്ത് കാർഡ് നിയമ നടപടികൾ ഒരു മാസത്തിന് ശേഷം*

Aswathi Kottiyoor
WordPress Image Lightbox