23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • ബൈക്ക് യാത്രികന് നേരെ കാട്ടുപന്നിയുടെ ആക്രമണം; വാരിയെല്ലിന് പരിക്ക്
Uncategorized

ബൈക്ക് യാത്രികന് നേരെ കാട്ടുപന്നിയുടെ ആക്രമണം; വാരിയെല്ലിന് പരിക്ക്

പാലക്കാട്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികന് പരിക്ക്. കിഴക്കഞ്ചേരി അമ്പിട്ടൻതരിശ് വാഴപ്പള്ളം ചിറകുന്നേല്‍ വീട്ടില്‍ ബിനേഷിനാണ് പരിക്കേറ്റത്.

കിഴക്കഞ്ചേരി പ്ലാച്ചികുളമ്പ് വേങ്ങശ്ശേരി പള്ളിക്ക് സമീപത്ത് വച്ചായിരുന്നു അപകടം. അപകടത്തിൽ ബിനേഷിന് വാരിയെല്ലിനാണ് പരിക്കേറ്റിട്ടുള്ളത്. വൈകാതെ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ മലപ്പുറത്ത് രണ്ടിടത്തും ആലപ്പുഴയിലും കാട്ടുപന്നിയുടെ ആക്രമണമുണ്ടായിരുന്നു. മലപ്പുറം വളാഞ്ചേരി കഞ്ഞിപ്പുരയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസുകാരിക്ക് അടക്കം പന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.

Related posts

മുതുകിൽ ചവിട്ടി, ലാത്തിക്കടിച്ചു, 14 കാരനെ പൊലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തി മര്‍ദ്ദനം; വിചിത്ര ന്യായീകരണം

Aswathi Kottiyoor

കടുത്ത ചൂടില്‍ നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാം കരുതല്‍ വേണം: മന്ത്രി വീണാ ജോര്‍ജ്*

Aswathi Kottiyoor

കൊറ്റംകുളങ്ങര ചമയവിളക്കിൽ വണ്ടിക്കുതിര വലിക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox