23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • കണ്ണൂരിൽ മയക്കുമരുന്ന് കേസിൽ രണ്ട് പേർക്ക് പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും
Uncategorized

കണ്ണൂരിൽ മയക്കുമരുന്ന് കേസിൽ രണ്ട് പേർക്ക് പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും


കണ്ണൂർ : 51 ഗ്രാം മെത്താംഫറ്റമിൻ കടത്തിയ കേസിൽ രണ്ട് പേർക്ക് പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. ജാമ്യം അനുവദിക്കാതെ വിചാരണ ചെയ്താണ് ശിക്ഷ വിധിച്ചത്. വടകര വല്യാപ്പള്ളി സ്വദേശികളായ കോറോത്ത് കുനിയിൽ വീട്ടിൽ കെ.കെ.നൗഫൽ (37), പനയുള്ളതിൽ വീട്ടിൽ പി. മുഹമ്മദ് ജുനൈദ് (39) എന്നിവർക്കാണ് വടകര അഡീഷണൽ ജില്ല സെഷൻസ് കോടതി കഠിന തടവ് വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ആറു മാസം അധിക തടവ് അനുഭവിക്കണം.

2022 ലാണ് കേസിനാസ്‌പദമായ സംഭവം. കണ്ണൂർ എക്സൈസ് എൻഫോഴ്സസ്മെന്റ് ആൻഡ് ആന്റ്റി നർക്കോട്ടിക്ക് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ ജിജിൽ കുമാറും സംഘവുമാണ് പ്രതികളെ പിടികൂടിയത്. ബേംഗ്ലൂരുവിൽ നിന്ന് ബസിൽ കണ്ണൂരിലേക്ക് കടത്തിയ മയക്കുമരുന്നാണ് പിടികൂടിയത്.

Related posts

ഹജ്ജ് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിനിടെ മരണം; മലയാളിയുടെ മൃതദേഹം മക്കയിൽ ഖബറടക്കി

Aswathi Kottiyoor

രാഷ്ട്രപതിഭവന്‍ മാര്‍ച്ചിനിടെ രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പോലീസ്…

Aswathi Kottiyoor

പമ്പാനദിയിലേക്ക് ചാടിയ നഴ്സിന്റെ മൃതദേഹം കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox