24.4 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • കാട്ടാന ചരിഞ്ഞ സംഭവം: ട്രെയിനുകളുടെ വേഗത കുറച്ചു
Uncategorized

കാട്ടാന ചരിഞ്ഞ സംഭവം: ട്രെയിനുകളുടെ വേഗത കുറച്ചു

പാലക്കാട്: പാലക്കാട് മലമ്പുഴ- കൊട്ടേക്കാട് മേഖലയില്‍ ട്രെയിനുകള്‍ക്ക് വേഗം കുറയും. പാതയിലെ ബി ലൈനില്‍ വേഗത മണിക്കൂറില്‍ 35 കി.മീ ആക്കി കുറച്ചു. നേരത്തെ ഇത് മണിക്കൂറില്‍ 45 കിലോമീറ്ററായിരുന്നു. എ ട്രാക്കിലെ വേഗത മണിക്കൂറില്‍ 110 കിലോമീറ്ററില്‍ നിന്ന് 45 കിലോമീറ്ററാക്കിയും കുറച്ചിട്ടുണ്ട്.

ഇന്നലെ കഞ്ചിക്കോട് പന്നിമടയ്ക്ക് സമീപം ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞ സാഹചര്യത്തിലാണ് റെയില്‍വേയുടെ താല്‍ക്കാലിക നടപടി. ട്രെയിനിന്റെ വേഗതയാണ് അപകട കാരണമെന്ന് ഇന്നലെ വനം മന്ത്രിയും വനം വകുപ്പ് ഉദ്യോഗസ്ഥരും കുറ്റപ്പെടുത്തിയിരുന്നു.

Related posts

‘വിക്രമും സൂര്യയും’ എത്തി; മാനന്തവാടിയിൽ ആനയെത്തിയിട്ട് 8 മണിക്കൂർ, മയക്കുവെടി വെക്കും, ഒരുക്കങ്ങൾ സജ്ജം

Aswathi Kottiyoor

‘വോട്ട് ഉത്തരവാദിത്വം, ജനാധിപത്യത്തിന് നല്ലതാകുന്ന ആളുകളുടെ വിജയം പ്രതീക്ഷിക്കുന്നു’, വോട്ടുചെയ്ത് ആസിഫ് അലി

Aswathi Kottiyoor

ആറളം പോലീസ് സ്റ്റേഷന്‍ പരിധിയിലെ വിയറ്റ്നാമില്‍ മാവോയിസ്റ്റുകള്‍ എത്തിയതായി സൂചന

Aswathi Kottiyoor
WordPress Image Lightbox