23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • കളഭാട്ടത്തിനിടെ ദേഹാസ്വാസ്ഥ്യം, കുചേല വേഷത്തിൽ അരങ്ങിൽ വിയോഗം, ശേഖരേട്ടന് വിട ചൊല്ലി നാട്
Uncategorized

കളഭാട്ടത്തിനിടെ ദേഹാസ്വാസ്ഥ്യം, കുചേല വേഷത്തിൽ അരങ്ങിൽ വിയോഗം, ശേഖരേട്ടന് വിട ചൊല്ലി നാട്

തൃശൂർ: കലാകാരനും സാമൂഹ്യ പ്രവർത്തകനുമായ വി കെ ശേഖരൻ അന്തരിച്ചു. ചാവക്കാട് പാപാലയൂർ വടക്കുംഞ്ചേരി കുടുംബ ക്ഷേത്രത്തിൽ കളഭാട്ടത്തിനിടെ കുചേല വേഷത്തിൽ അരങ്ങിലെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. 96 വയസ്സായിരുന്നു. സിലോണിലും ദുബൈയിലുമായി ദീർഘകാലം പ്രവാസിയായിരുന്ന ശേഖരൻ, ദുബായ് ദലയുടെ വൈസ് പ്രസിഡന്‍റായിരുന്നു.

വടക്കുംഞ്ചേരി ശേഖരേട്ടൻ ഭൂതക്കളത്തിൽ കുചേല വേഷം കെട്ടി മരണത്തിലേക്ക് നടന്നു. ചാവക്കാട് പാലയൂരിലാണ് സംഭവം. 96 വയസ്സുള വി.കെ ശേഖരൻ അടിമുടി കലാകാരനായിരുന്നു. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ പാലയൂർ വടക്കുംഞ്ചേരി കുടുംബ ക്ഷേത്രത്തിൽ കളഭാട്ടമായിരുന്നു. പത്തര മണിയോടെ കുചേല വേഷം കെട്ടി ശേഖരേട്ടനും അരങ്ങത്തെത്തി. ഓലക്കുടയും സഞ്ചിയുമായി താളം പിടിച്ച് നടന്നു വരുന്ന ശേഖരേട്ടൻ വീഡിയോവിലുണ്ട്.

രണ്ട് റൗണ്ട് നടന്നപ്പോഴേക്ക് അവശനായി കസേരയിൽ ഇരുന്നു. അസ്വസ്ഥത തോന്നിയതിനെ തുടർന്ന് ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ശേഖരേട്ടൻ മരണപ്പെട്ടു.സിലോണിലും മുംബെയിലും ദുബായിലുമായി ദീർഘകാലം പ്രവാസിയായിരുന്ന ശേഖരേട്ടൻ ദുബായ് ദലയുടെ വൈസ് പ്രസിഡണ്ടായിരുന്നു.

Related posts

കരുവന്നൂരിലെ പാവങ്ങളുടെ പണം തിരിച്ചുനൽകും, കേരളത്തിന്റെ വീടുകളിൽ മോദി ഗ്യാരന്റി എത്തി: നരേന്ദ്ര മോദി

Aswathi Kottiyoor

ആംബുലൻസ് ഇടിച്ചു വയോധികന് ദാരുണാന്ത്യം

Aswathi Kottiyoor

ഇന്ന് ലോക തപാൽ ദിനം:നവീകരണ’ ആശയങ്ങളുമായി ഒരു തപാൽ ദിനം കൂടി

Aswathi Kottiyoor
WordPress Image Lightbox