24 C
Iritty, IN
July 26, 2024
  • Home
  • Uncategorized
  • പാലക്കാട് മണ്ണാർക്കാട് കോഴിഫാമിൽ വൻ അ​ഗ്നിബാധ: 3000 കോഴിക്കുഞ്ഞുങ്ങൾ ചത്തു
Uncategorized

പാലക്കാട് മണ്ണാർക്കാട് കോഴിഫാമിൽ വൻ അ​ഗ്നിബാധ: 3000 കോഴിക്കുഞ്ഞുങ്ങൾ ചത്തു

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് കോഴിഫാമിൽ വൻ അഗ്നിബാധ. 3000 കോഴിക്കുഞ്ഞുങ്ങളാണ് തീയിൽ വെന്തുരുകി ചത്തത്. അരിയൂർ ഫൈസൽ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കോഴിഫാമിലാണ് ഇന്നലെ രാത്രി 10. 30 യ്ക്ക് അഗ്നിബാധ ഉണ്ടായത്. കോഴിഫാമിൽ തകര ഷീറ്റിന് താഴെയായി തെങ്ങിൻ പട്ടയും കവുങ്ങിൻ പട്ടയും സീലിംഗ് അടയ്ക്കാൻ ഉപയോഗിച്ചിരുന്നു. ഷോർട്ട് സർക്യൂട്ട് മൂലമാണ്അ പകടമുണ്ടായതെന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു. വയറിങ് കത്തിയതിനെ തുടർന്ന് സീലിങ്ങിനായി ഉപയോഗിച്ചുള്ള തെങ്ങിൻ പട്ടയും കവുങ്ങിൻ പട്ടയും കത്തുകയായിരുന്നു. രാത്രി ആയതിനാൽ തൊഴിലാളികൾ ആരും ഫാമിൽ ഇല്ലായിരുന്നു. ഒന്നരമണിക്കൂർ പരിശ്രമിച്ചാണ് ഫയർഫോഴ്സ് തീയണച്ചത്.

Related posts

അക്ഷർ പട്ടേലിന് പകരം ആർ. അശ്വിൻ; ലോകകപ്പ് ടീമിൽ അവസാന മിനിറ്റിൽ മാറ്റവുമായി ഇന്ത്യ

Aswathi Kottiyoor

പുതുവൈപ്പ് ബീച്ച് അപകടം: ചികിത്സയിലായിരുന്ന 2 യുവാക്കൾ കൂടി മരിച്ചു; ആകെ മരിച്ചത് 3 പേര്‍

Aswathi Kottiyoor

ധോണിയെ വാഴ്ത്തി ഗൗതം ഗംഭീര്‍! ഇന്ത്യ കണ്ട മികച്ച ക്യാപ്റ്റനെന്ന് മുന്‍ താരത്തിന്റെ അഭിപ്രായം

Aswathi Kottiyoor
WordPress Image Lightbox