23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • അനിലയുടെ മരണം കൊലപാതകമെന്ന് സംശയം: യുവതിയെ കൊന്ന് സുഹൃത്ത് ജീവനൊടുക്കിയതെന്ന് നി​ഗമനം
Uncategorized

അനിലയുടെ മരണം കൊലപാതകമെന്ന് സംശയം: യുവതിയെ കൊന്ന് സുഹൃത്ത് ജീവനൊടുക്കിയതെന്ന് നി​ഗമനം

കണ്ണൂർ : പയ്യന്നൂരിൽ ആളൊഴിഞ്ഞ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ണൂർകണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. യുവതിയുടെ മരണം കൊലപാതകം തന്നെയെന്ന് തെളിയിക്കുന്ന പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. കഴുത്തിൽ ഷാൾ മുറുക്കിയതിന്‍റെയും മുഖത്ത് അടിയേറ്റതിന്‍റെയും പാടുകളുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇന്നലെയാണ് കണ്ണൂർ പയ്യന്നൂരിലെ ആളൊഴിഞ്ഞ വീട്ടിൽ മാതമം​ഗലം കോയിപ്ര സ്വദേശി അനില എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ അനിലയുടെ സുഹൃത്ത് സുദർശൻ പ്രസാദിനെയും മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടെ മരണം കൊലപാതകമെന്ന നി​ഗമനത്തിലാണ് പൊലീസ്. അനിലയെ കൊന്ന് സുഹൃത്ത് ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ നി​ഗമനം.

അനിലയുടെ മൃതദേഹം കണ്ടെത്തിയ വീട് ബെറ്റി എന്നയാളുടേതാണ്. ബെറ്റിയുടെ കുടുംബം വിനോദയാത്രക്ക് പോയതിനാൽ വീട് നോക്കാൻ ഏൽപിച്ചിരുന്നത് സുദർശൻ പ്രസാദിനെയായിരുന്നു. മരിച്ച അനില എങ്ങനെയാണ് ബെറ്റിയുടെ വീട്ടിലെത്തിയതെന്നതിലും അവ്യക്തത നിലനില്‍ക്കുന്നുണ്ട്. യുവതിയുടെ മൃതദേഹം കണ്ടെത്തിയ കൊയിപ്രയും യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ മാതമംഗലവും തമ്മില്‍ 22 കിലോമീറ്റര്‍ ദൂരമുണ്ട്. ഈ സാഹചര്യത്തിലാണ് പൊലീസ് പുതിയ നി​ഗമനത്തിലെത്തിയിരിക്കുന്നത്.

Related posts

കോഴിക്കോട്ട് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, ഒരു മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്

Aswathi Kottiyoor

ഉത്പാദനം കുറഞ്ഞു; രാജ്യത്ത് അരിവില ഉയര്‍ന്നേക്കും*

Aswathi Kottiyoor

നിഖിലിന് പിടിക്കപ്പെടില്ലെന്ന ഉറപ്പ് നൽകുന്നത് ആരാണ്? അധ്യാപകർക്ക് നിശ്ശബ്ദരാകേണ്ടി വരുന്നത് എന്തുകൊണ്ടാണ്?: നടി സജിത മഠത്തില്‍

Aswathi Kottiyoor
WordPress Image Lightbox