23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • കള്ളക്കടൽ പ്രതിഭാസം; തിരുവനന്തപുരത്ത് കടലാക്രമണം, ഉയർന്ന തിരമാല റോഡിലേക്ക് കയറി, വീടുകളിലുള്ളവരെ ഒഴിപ്പിച്ചു
Uncategorized

കള്ളക്കടൽ പ്രതിഭാസം; തിരുവനന്തപുരത്ത് കടലാക്രമണം, ഉയർന്ന തിരമാല റോഡിലേക്ക് കയറി, വീടുകളിലുള്ളവരെ ഒഴിപ്പിച്ചു

തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസത്തെതുടര്‍ന്ന് തിരുവനന്തപുരത്ത് കടലാക്രമണം. ശക്തമായ തിരമാല റോഡിലേക്ക് കയറി. തിരുവനന്തപുരം അഞ്ചുതെങ്ങിന് സമീപമാണ് രൂക്ഷമായ കടലാക്രമണം ഉണ്ടായത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. കടലാക്രമണത്തെതുടര്‍ന്ന് മൂന്ന് വീടുകളിലുള്ളവരെ ഒഴിപ്പിച്ചു. ബന്ധുവീടുകളിലേക്കാണ് ഇവരെ മാറ്റിയത്. അതേസമയം, കള്ളക്കടൽ മുന്നറിയിപ്പിനെ തുടർന്ന് കേരളാ തീരത്ത് ഓറഞ്ച് അലർട്ട് തുടരുകയാണ്. ഇന്ന് അര്‍ധരാത്രി വരെ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതി ഗവേഷണ പഠന കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) നേരത്തെ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് മുന്നറിയിപ്പ് ഇന്നലെ പിന്‍വലിച്ചിരുന്നെങ്കിലും ജാഗ്രതാ നിര്‍ദേശം തുടരുന്നുണ്ട്. റെഡ് അലര്‍ട്ടിന് പകരം ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പും പുറത്തിറക്കിയിരുന്നു. കള്ളക്കടല്‍ പ്രതിഭാസത്തിന് വരും ദിവസങ്ങളിലും സാധ്യതയുണ്ടെന്നും അതി ജാഗ്രത തുടരണമെന്നുമാണ് നിര്‍ദേശം. ഇന്നലെ രാത്രി എട്ട് മണിയോടെ കേരള തീരത്ത് കടലാക്രമണ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ മുന്നറിയിപ്പിനിടെയാണ് അഞ്ചു തെങ്ങില്‍ കടലാക്രമണം ഉണ്ടായത്. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരും മത്സ്യബന്ധനത്തിന് പോകുന്നവരും ജാഗ്രത പാലിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കണമെന്നും തീരത്ത് കിടന്ന് ഉറങ്ങരുതെന്നുമുള്ള മുന്നറിയിപ്പ് തുടരും. മത്സ്യബന്ധന യാനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Related posts

അട്ടിമറി വീരന്മാർ ഇന്ന് നേർക്കുനേർ; ഇരു ടീമിനും ജയം നിർണായകം

Aswathi Kottiyoor

🔶🔰വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വിഭാഗം…

Aswathi Kottiyoor

സാമൂഹ്യക്ഷേമ പെന്‍ഷന്‍ ലഭിക്കാന്‍ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട തീയതി ഇന്ന് അവസാനിക്കും

Aswathi Kottiyoor
WordPress Image Lightbox