27.1 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • വീണ്ടും തലപൊക്കി സ്വർണവില; ഒരു പവന്റെ ഇന്നത്തെ വില അറിയാം
Uncategorized

വീണ്ടും തലപൊക്കി സ്വർണവില; ഒരു പവന്റെ ഇന്നത്തെ വില അറിയാം

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. നേരിയ വർധനയാണ് ഇന്നുണ്ടായത് പവന് 80 രൂപയാണ് കൂടിയത്. ഇന്നലെ ഒരു പവന് 400 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 52680 രൂപയാണ്.

ഈ ആഴ്ച മുഴുവൻ സ്വർണവില കൂടിയും കുറഞ്ഞും ചാഞ്ചാടുകയാണ്. ബുധനാഴ്ച 800 രൂപ പവന് കുറഞ്ഞിരുന്നു. വ്യാഴാഴ്ച 560 രൂപ ഉയർന്നു. ഇന്നലെ വീണ്ടും 400 രൂപയുടെ ഇടിവുണ്ടായി.

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 10 രൂപ ഉയർന്ന് 6585 രൂപയായി. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5 രൂപ വർധിച്ച് 5490 രൂപയായി. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില വ്യാഴാഴ്ച ഒരു രൂപ വർധിച്ചിരുന്നു. വിപണി വില 87 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.

Related posts

മേഘങ്ങള്‍മൂലം റേഡിയോകോളര്‍ പ്രവര്‍ത്തിക്കുന്നില്ല; മേഘമലയിലെ ജനവാസ കേന്ദ്രത്തിൽ അരിക്കൊമ്പൻ

Aswathi Kottiyoor

‘ഗോൾഡൻ ബോയ് നീരജ് ചോപ്ര തിരിച്ചു വരുന്നു’ ലക്ഷ്യം രണ്ടാം ഒളിമ്പിക്സ് സ്വർണ്ണം

ജനം കൂട്ടത്തോടെ വയനാട്ടിലേക്ക്; താമരശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്

Aswathi Kottiyoor
WordPress Image Lightbox