21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം തുടങ്ങി; സര്‍ക്കുലര്‍ പുറത്തിറക്കി
Uncategorized

മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം തുടങ്ങി; സര്‍ക്കുലര്‍ പുറത്തിറക്കി

മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി കെഎസ്ഇബി. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കി. പാലക്കാട് ട്രാന്‍സ്മിഷന്‍ സര്‍ക്കിളിന് കീഴില്‍ വരുന്ന മേഖലകളിലാണ് നിയന്ത്രണം. വൈകീട്ട് ഏഴ് മണിക്ക് ശേഷം പുലര്‍ച്ചെ ഒരു മണിക്കുള്ളില്‍ ഇടവിട്ട് ലോഡ് നിയന്ത്രണം ഉണ്ടാകും. ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടു.

അതേസമയം സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ ഉപഭോക്താക്കള്‍ക്കായി കെഎസ്ഇബി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെ വൈദ്യുതി ആവശ്യത്തിന് മാത്രം ഉപയോഗിക്കണം. രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെയുള്ള സമയത്ത് വന്‍കിട വ്യവസായ സ്ഥാപനങ്ങളുടെ ഉപയോഗം പുനഃക്രമീകരിക്കാന്‍ ആവശ്യപ്പെടും.

ജലവിതരണത്തെ ബാധിക്കാതെ വാട്ടര്‍ അതോറിറ്റിയുടെ പമ്പിങ് ക്രമീകരിക്കണം. ലിഫ്റ്റ് ഇറിഗേഷനായുള്ള പമ്പുകളും പീക്ക് സമയത്ത് പ്രവര്‍ത്തിപ്പിക്കാതിരിക്കാന്‍ ആവശ്യപ്പെടും. വൈകീട്ട് ഒമ്പത് മണി കഴിഞ്ഞ് വാണിജ്യ സ്ഥാപനങ്ങളില്‍ അലങ്കാര ദീപങ്ങളും പരസ്യ ബോര്‍ഡുകളിലെ വിളക്കുകളും പ്രവര്‍ത്തിപ്പിക്കുന്നത് ഒഴിവാക്കണം. ഗാര്‍ഹിക ഉപഭോക്താക്കള്‍ എയര്‍ കണ്ടീഷണറുകള്‍ ഊഷ്മാവ് 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുന്നതാണ് ഉത്തമം. അനാവശ്യ വിളക്കുകളും മറ്റ് ഉപകരണങ്ങളും ഓഫാക്കാന്‍ ശ്രദ്ധിക്കണം. ഉപഭോക്താക്കളുടെ സഹകരണത്തോടെ സ്വയം നിയന്ത്രണങ്ങളിലൂടെ സഹകരിച്ച് മുന്നോട്ട് പോകണമെന്നും കെഎസ്ഇബി അഭ്യര്‍ത്ഥിച്ചു.

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി വിളിച്ച യോഗത്തില്‍ നേരത്തെ തീരുമാനിച്ചിരുന്നു. ചില ഇടങ്ങളില്‍ ക്രമീകരണം ഏര്‍പ്പെടുത്തു. വൈദ്യുതി ഉപഭോഗം എങ്ങനെ കുറയ്ക്കാമെന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ അറിയിക്കാനും കെഎസ്ഇബിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ജനങ്ങള്‍ക്ക് ഇത് സംബന്ധിച്ച ബോധവത്കരണം നടത്തി അതിലൂടെ വൈദ്യുതി ഉപഭോഗത്തിന്റെ അളവ് കുറയ്ക്കാന്‍ കഴിയുമോ എന്നതടക്കമാണ് പരിഗണനയിലുള്ളത്.

Related posts

വീടിന് തീപിടിച്ച് വയോധികയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

Aswathi Kottiyoor

വയനാട്‌ മീനങ്ങാടിയിൽ പുഴയിൽ കാണാതായ ക൪ഷകന്റെ മൃതദേഹം കണ്ടെത്തി

Aswathi Kottiyoor

ചിത്രശലഭങ്ങളുടെ കുടിച്ചേരൽ പ്രതിഭാസത്തിൽ പാലുകാച്ചിമലയിലെ മരങ്ങൾ

Aswathi Kottiyoor
WordPress Image Lightbox