27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • 3 ദിവസത്തെ മാരത്തോൺ നിറം നൽകൽ, 72 മണിക്കൂറിൽ 19കാരി ഡിസൈൻ ഒരുക്കിയത് 4000ലേറെ നഖങ്ങളിൽ
Uncategorized

3 ദിവസത്തെ മാരത്തോൺ നിറം നൽകൽ, 72 മണിക്കൂറിൽ 19കാരി ഡിസൈൻ ഒരുക്കിയത് 4000ലേറെ നഖങ്ങളിൽ

പ്ലേറ്റോ: 72 മണിക്കൂറിൽ 4000ൽ അധികം നഖങ്ങളിൽ ഡിസൈനൊരുക്കി യുവതി. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ടാണ് നൈജീരിയൻ സ്വദേശിനിയാണ് ബുധനാഴ്ച റെക്കോർഡ് പ്രകടനം കാഴ്ച വച്ചത്. വടക്കൻ നൈജീരിയയിലെ പ്ലേറ്റോയിൽ നടന്ന പ്രകടനത്തിലാണ് 19കാരിയാണ് ലിഷാ ഡച്ചോർ റെക്കോർഡ് പ്രകടനം കാഴ്ച വച്ചത്. നീല, പിങ്ക്, വയലറ്റ് അടക്കം നിരവധി നിറങ്ങളാണ് നഖങ്ങൾക്ക് നിറം നൽകാനായി 19കാരി തിരഞ്ഞെടുത്തത്. മൂന്ന് ദിവസം നീണ്ട് നിന്ന മാരത്തോൺ പ്രകടനം റെക്കോർഡിട്ടോയെന്നത് നിറം നൽകിയ വിരലുകളുടെ എണ്ണമെടുത്ത ശേഷം വിശദമാക്കുമെന്നാണ് ഗിന്നസ് റെക്കോർഡ് അധികൃതർ പ്രതികരിക്കുന്നത്.

പുതിയ റെക്കോർഡിനായി ഒരു മണിക്കൂറിൽ 60 നഖങ്ങൾക്കാണ് യുവതി നിറം നൽകേണ്ടത്. നഖങ്ങൾ മിനുക്കുന്നതിൽ വിദഗ്ധയായ 19കാരി വടക്കൻ നൈജീരിയയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പുറത്ത് കൊണ്ട് വരാൻ ലക്ഷ്യമിട്ടാണ് മാരത്തോൺ നിറം നൽകൽ പദ്ധതി തയ്യാറാക്കിയത്. മൂന്ന് വർഷത്തിലേറെയായി ഈ മേഖലയിൽ പ്രവർത്തിക്കുകയാണ് ലിഷാ ഡച്ചോർ. ലോക റെക്കോർഡിൽ തന്റെ ജന്മ സ്ഥലമായ പ്ലേറ്റോയും പതിയണമെന്ന ആഗ്രഹവും പ്രകടനത്തിലൂടെ യുവതി മുന്നോട്ട് വയ്ക്കുന്നുണ്ട്.

വിവിധ മത വിഭാഗങ്ങൾ തമ്മിലുള്ള നിരന്തര സഘർഷങ്ങൾ നടക്കുന്ന വടക്കൻ നൈജീരിയയിൽ ആയിരക്കണക്കിന് പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. അതിനാൽ തന്നെ ഈ സംഘർഷങ്ങളുടെ പേരിലാണ് ഇവിടം അറിയപ്പെടുന്നത്. അതിന് ഒരു മാറ്റം ലക്ഷ്യമിട്ടായിരുന്നു 19കാരിയുടെ മാരത്തോൺ നിറം നൽകൽ. വിവിധ ഗോത്രവിഭാഗങ്ങളാണ് 19കാരിക്ക് പിന്തുണയുമായി എത്തിയത്.

Related posts

സുഹൃത്തിന്റ കാറിൽ വീടിന് മുന്നിൽ ഇറങ്ങവെ അതേ കാറിനടിയിൽ തെന്നിവീണു; ഹെല്‍ത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം

Aswathi Kottiyoor

ഓടിളക്കാൻ കമ്പി ചൂൽ, കൊടുവാളുകൊണ്ട് തകർത്തത് 3 കാണിക്ക വഞ്ചി, തൃപ്പൂരട്ടക്കാവ് ക്ഷേത്രത്തിൽ വീണ്ടും കവർച്ച

Aswathi Kottiyoor

യുഎസിൽ പലിശ കുറയ്ക്കുന്നത് വൈകും; ഇന്ത്യക്കും തിരിച്ചടി

Aswathi Kottiyoor
WordPress Image Lightbox